‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്റർ ഭാരവാഹികൾ
റിയാദ്: ആഗോള സൗഹൃദ കൂട്ട് ‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്റർ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് അസീസിയയിലെ 47 സ്പൈസസ് ഇന്ത്യൻ കുഷ്യൻ റെസ്റ്റോറന്റിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഷാഹിദ് അറക്കൽ (പ്രസി.), ആരിഫ് വൈശ്യംവീട്ടിൽ (ജന. സെക്ര.), ജാഫർ തങ്ങൾ (ട്രഷ.), ഷാജഹാൻ ചാവക്കാട് (ഗ്ലോബൽ കൺവീനർ) എന്നിവരെയാണ് പ്രധാന ഭാരവാഹികളായി തെരഞ്ഞടുത്തത്.
അബ്ദുൽ നാസർ, സാലു കണ്ണാട്ട് (കോഓഡിനേറ്റർമാർ), സത്താർ എ.ടി പാലയൂർ, ഫെർമിസ് മടത്തൊടിയിൽ (വൈ. പ്രസി.), കെ.പി. സുബൈർ, മുഹമ്മദ് സാലിഹ് (ജോ. സെക്ര.), ഷെഫീഖ് അലി, ഇ.ആർ. പ്രകാശൻ (ജോ. ട്രഷറർ), യൂനസ് പടുങ്ങൽ (ആർട്സ് ആൻഡ് കൾച്ചർ കൺവീനർ), സിറാജുദ്ധീൻ ഓവുങ്ങൽ (ജീവകാരുണ്യ കൺവീനർ), ഫുവാദ് മുഹമ്മദ് (മീഡിയ കോഓഡിനേറ്റർ), എ.ടി. നാദിർഷ (ആർട്സ് ആൻഡ് കൾച്ചർ ജോ. കൺവീനർ), അയൂബ് മുഹമ്മദ് (ജീവ കാരുണ്യ ജോ. കൺവീനർ), പി.എ. ഷെഫീർ (ജോയിൻറ് മീഡിയ കോഓഡിനേറ്റർ), സുരേഷ് വലിയപറമ്പിൽ.
ഫാറൂഖ് പൊക്കുളങ്ങര, എ.എം. നസീർ, ഫായിസ് ബീരാൻ പൂത്താട്ടിൽ, മുഹമ്മദ് ഇക്ബാൽ, ഹക്കീം മാളിയേക്കൽ, ഷാജഹാൻ വലിയകത്ത്, റിൻഷാദ് അബ്ദുല്ല, പി.വി. ഫിറോസ്, മിഥുൻ കരുമത്തിൽ (എക്സിക്യുട്ടീവ് മെമ്പർമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഗ്ലോബൽ പ്രവർത്തനങ്ങളെ ക്കുറിച്ച് ഷാജഹാൻ ചാവക്കാടും ‘2024 സംഘടനാ റോഡ്മാപ്പ്’ ആരിഫ് വൈശ്യംവീട്ടിലും അവതരിപ്പിച്ചു. ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. സിറാജുദ്ധീൻ ഓവുങ്ങൽ സ്വാഗതവും ജാഫർ തങ്ങൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.