ഡോ: ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വിക്ക് തബൂക്കില്‍ സ്വീകരണം നല്‍കി

തബൂക്ക്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര ശൂറാ മെമ്പറും, ദാറുല്‍ ഹുദാ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും  പണ്ഡിതനുമായ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വിക്ക് എസ്.കെ.ഐ.സി  തബൂക്കില്‍ സ്വീകരണം നല്‍കി.
സി ഹാബ് ഹോട്ടലില്‍ നടന്ന പരിപാടി അബു ഫര്‍സാസ് ഹുദവി ദമ്മാം ഉദ്ഘാടനം ചെയ്തു.
ഡോ. ബഹാവുദ്ദീന്‍ നദ് വി മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശമീര്‍ പാറശ്ശേരി ഖുര്‍ആന്‍ പാരായണം നടത്തി.  കെ.എം.സി.സി സെക്രട്ടറി സമദ് പട്ടണില്‍, അബ്്ദുറഹ്്മാന്‍ ദാരിമി എന്നിവര്‍ ആശംസ നേര്‍ന്നു. ശിഹാബുദ്ദീന്‍ ഫൈസി സ്വാഗതവും അബ്്ദുല്‍ കരീം ഹുദവി നന്ദിയും പറഞ്ഞു. തബൂക്കിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
 

Tags:    
News Summary - nadwi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.