ജിദ്ദ: ജിദ്ദയിലെ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസ്രിസ് പ്രവാസി ഫോറം കുടുംബ വിരുന്നും 28 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ പ്രഥമ സെക്രട്ടറി അബ്ദുസ്സലാം എമ്മാടിന് യാത്രയയപ്പും നൽകി. ഹറാസാത്ത് അമീറ വില്ലയില്‍ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിഹാബ് അയ്യാരില്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ശറഫുദ്ദീന്‍ ചളിങ്ങാട്, മുഹമ്മദ് സാബിര്‍, സഗീര്‍ പുതിയകാവ്, സുമിത അബ്ദുൽ അസീസ്, ഷിഫ സുബില്‍, ജസീന സാബു, ജസീന സാദത്ത്, ഷജീറ ജലീല്‍, മുന്‍ ഭാരവാഹികളായ കമാല്‍ മതിലകം, അഹമ്മദ് യൂനുസ്, അബ്ദുൽ അസീസ് അറക്കല്‍, താഹിര്‍ എടമുട്ടം, ഫാത്തിമ താഹ, നദീറ ഹനീഫ്, ഷൈബാനത്ത് യൂനുസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽഖാദര്‍ കായംകുളം, സന്തോഷ്, അബ്ദുൽ കരീം, കിരണ്‍ കാലാനി, ഷിനോജ് അലിയാര്, സാബു ഹനീഫ, അബ്ദുൽ ജലീല്‍, ഡോ. സിയാവുദ്ധീന്‍, ഹാരിസ് അഴീക്കോട് എന്നിവര്‍ സംസാരിച്ചു. മുസ്രിസിന്റെ ഉപഹാരം രക്ഷാധികാരികളായ മുഹമ്മദ് സഗീര്‍ മാടവന, താഹ മരിക്കാര്‍, ഹനീഫ് ചളിങ്ങാട്, തുഷാര ഷിഹാബ് എന്നിവര്‍ ചേര്‍ന്ന് അബ്ദുസ്സലാമിന് കൈമാറി.
ഏഴ് വര്‍ഷത്തോളം മുസ്രിസ് പ്രവാസി ഫോറത്തിന്റെ സാരഥിയായി സേവനം ചെയ്ത അബ്ദുസ്സലാം നിലവിൽ സംഘടനയുടെ പ്രസിഡന്റാണ്. 14 വര്‍ഷം മുമ്പ് ഇങ്ങിനെ ഒരു കൂട്ടായ്മ രൂപവത്കരിച്ചത് കൊണ്ടാണ് ജിദ്ദയില്‍ പരസ്പരം അറിയപ്പെടാതെ പോയ നാട്ടുകാരെ പരിചയപ്പെടാനും ഒരു കുടക്കീഴില് ഒരുമിച്ച് കൂട്ടുവാനും കഴിഞ്ഞതെന്നും കൂട്ടായ്മയിലെ അംഗങ്ങള്‍ നൽകിയ സ്നേഹത്തിന് ഏറെ കടപ്പാടുണ്ടെന്നും അബ്ദുസ്സലാം മറുപടി പ്രസംഗത്തിൽ പറഞ്ഞു. കലാപരിപാടികളില്‍ കുട്ടികളുടെ ഭാഗത്ത് നിന്ന് മാജിദ, ഇസ്സ, ഇന്ഷ, ഹൈഫ, അഫ്റ, എന്നിവരുടെ വിവിധ ഗാനങ്ങളും, ഇന്ഷ, ഇസ്മ, ഇസ്സ, ഫാത്തിമ, മിന്‍ഹ സാബു എന്നിവരുടെ നൃത്തവും പരിപാടിക്ക് മാറ്റ് കൂട്ടി.
ഷിനോജ് അലിയാര്, സന്തോഷ് അബ്ദുൽ കരീം, സജിത്ത്, റഫീഖ് മുഹമ്മദ്, ഇസ്മായില്‍, സഗീര്‍ പുതിയകാവ്, സഗീര്‍ മുഹമ്മദ് എന്നിവര്‍ നടത്തിയ സംഗീതവിരുന്നും അരങ്ങേറി. സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗതം പറഞ്ഞു.കള്‍ച്ചറല്‍ സെക്രട്ടറി ജസീന സാബു, വനിതാ വിഭാഗം ഭാരവാഹികളായ സുമിത അബ്ദുൽ അസീസ്, ഷിഫ സുബില്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.