​ട്രംപിന്റെ പദ്ധതിയോടുള്ള ഹമാസിന്റെ പ്രതികരണത്തെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു

റിയാദ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയോടുള്ള ഹമാസിന്റെ പ്രതികരണത്തെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു.

ഈ പദ്ധതിയും അതിനോടുള്ള പ്രതിബദ്ധതകളും തുടർന്നുള്ള നല്ല നടപടികളും യുദ്ധം, കുടിയിറക്കൽ , കൂട്ടിച്ചേർക്കൽ എന്നിവ ഉടനടി അവസാനിപ്പിക്കുന്നതിനും ഗസ്സയിലെ മാനുഷിക ദുരന്തത്തിന് അറുതി വരുത്തുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ശാശ്വതവും സമഗ്രവും നീതിയുക്തവുമായ ഒരു സമാധാനം സ്ഥാപിക്കുന്നതിനും വഴിയൊരുക്കുമെന്ന പ്രത്യാശയുണ്ടെന്ന് മുസ്‍ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Muslim World League welcomes Hamas' response to Trump's plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.