മക്ക: ഗസ്സയിലെ വെടിനിർത്തൽ കരാർ പ്രഖ്യാപനത്തെ മുസ്ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. ഈ കരാറിലെത്താൻ ഖത്തറും ഈജിപ്തും അമേരിക്കയും നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. കൈയേറ്റത്തിന്റെ ഫലമായി മേഖല അനുഭവിക്കുന്ന മാനുഷിക ദുരന്തത്തിന് ഈ കരാർ അറുതി വരുത്തുമെന്ന് പ്രത്യാശിക്കുന്നതായി മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ഈസ പ്രസ്താവനയിൽ പറഞ്ഞു.
ഉടമ്പടി പൂർണമായും പാലിക്കേണ്ടതിന്റെയും ആക്രമണം അവസാനിപ്പിക്കേണ്ടതിന്റെയും ഗസ്സയിലും എല്ലാ ഫലസ്തീൻ പ്രദേശങ്ങളിലും നിന്ന് ഇസ്രായേൽ അധിനിവേശ സേനയെ പിൻവലിക്കേണ്ടതിന്റെയും ആവശ്യകത അൽഈസ ഊന്നിപ്പറഞ്ഞു. കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിയിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതുൾപ്പെടെ ഫലസ്തീൻ ജനതയുടെ മുഴുവൻ അവകാശങ്ങളും നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യവും അൽ ഇസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.