‘അയാൾ’ സംഗീത ആൽബം പ്രകാശനം ചെയ്തപ്പോൾ
റിയാദ്: പ്രവാസത്തിന്റെ തേടലുകളും പ്രതീക്ഷകളും പ്രമേയമാക്കി ഷാജീവ് ശ്രീകൃഷ്ണപുരം രചനയും സംവിധാനവും നിർവഹിച്ച ‘അയാൾ’ എന്ന മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു. റിയാദ് അൽ മദീന ഓഡിറ്റോറിയത്തിൽ നടന്ന പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാടും പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് കബീർ പട്ടാമ്പിയും ചേർന്ന് പ്രകാശനം നിർവഹിച്ചു. റിയാദ് മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല) സംഘടിപ്പിച്ച ജയചന്ദ്രൻ അനുസ്മരണചടങ്ങിലാണ് പ്രകാശനം നിർവഹിച്ചത്.
ഷജീവ് ശ്രീകൃഷ്ണപുരം അധ്യക്ഷത വഹിച്ചു. വാസുദേവൻ പിള്ള, ബാബുരാജ്, ഹരികുമാർ, സുരേഷ് ശങ്കർ, അൻസാർഷ, രാജൻ മാത്തൂർ, പ്രമോദ് കോഴിക്കോട്, റഫീഖ് മാനംകേരി, പ്രശാന്ത് മാത്തൂർ, സുഷ്മ ഷാൻ, നിഷ ബിനീഷ്, പദ്മിനി ടീച്ചർ എന്നിവർ സംസാരിച്ചു. ശ്യാം സുന്ദർ സ്വാഗതവും നിഷ ബിനീഷ് നന്ദിയും പറഞ്ഞു.
കേരളത്തിലും സൗദിയിലുമായി ചിത്രീകരിച്ച സംഗീത ആൽബത്തിലെ പാട്ടുകൾ ഈണം നൽകി പടിയത് സുധീഷ് ശേഖറാണ്. ശരൺ അപ്പു (ഓർക്കസ്ട്രേഷൻ), മനോഹർ അപ്പുകുട്ടൻ (കാമറ), രഘു ഗോപിനാഥൻ, രാജീവ് ശ്രീചിത്ര, പീറ്റർ സാജൻ (എഡിറ്റിങ്) എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്. മഹേഷ് ജയ്, ഷാജീവ്, ജിതിൻ കൃഷ്ണ, വിപിൻ പാലക്കാട്, ഭവദാസൻ കുനിശ്ശേരി എന്നിവർ അഭിനേതാക്കളായി.
റിംല ഗായകരായ നിഷ ബിനീഷ്, ശ്യാം സുന്ദർ, അൻസാർ ഷാ, ദേവിക ബാബുരാജ്, കീർത്തിരാജൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറി. ഹരിത അശ്വിൻ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.