റിയാദ്: നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടയിൽ മുംബൈ സ്വദേശി നിര്യാതനായി. ജോലി ചെയ്യുന്ന കമ്പനിയുടെ നിയമക്കുരുക്ക് കാരണം ഇദ്ദേഹത്തിന് ഇഖാമ പുതുക്കാൻ സാധിച്ചില്ല. തുടർന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്താൽ നാട്ടില്‍ പോകാൻ രേഖകള്‍ ശരിയാക്കി അടുത്തദിവസം നാട്ടിലേക്ക് മടങ്ങാനിരുന്ന മഹാരാഷ്ട്ര താനെ ബീവണ്ടി സ്വദേശി ഉസ്മാൻ മുറാദ് (69) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദ് മൻഫുഅയിലെ അൽ ഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ഹൃദയാഘാതമുണ്ടായി അന്ത്യം സംഭവിക്കുകയായിരുന്നു. റിയാദിൽ ഖബറടക്കും. അതിനായി മുംബൈയിൽനിന്ന് മകൻ റിയാദിലെത്തും.
പിതാവ്: അബ്ദുൽ നസീർ, മാതാവ്: സൈനാബി, ഭാര്യ: റിസ്വാന. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ മുംബൈ കെ.എം.സി.സി ഭാരവാഹി അഷ്‌റഫ് മാറഞ്ചേരിയുടെ നിർദേശത്തെ തുടർന്ന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.