ഒാർമയായത്​ ഒറ്റപ്പെടുന്നവരുടെ അത്താണി

ജിദ്ദ: നാടും വീടും തുണയില്ലാതെ മരുഭൂമിയിലെത്തി വിവിധകാരണങ്ങളാൽ ഒറ്റപ്പെട്ടുപോകുന്നവരുടെ അത്താണിയാണ് ഇന്ന് ഓർമയായത്. ഞായറാഴ്ച നാട്ടിൽ നിര്യാതനായ മലപ്പുറം പടപ്പറമ്പ് സ്വദേശി മുഹമ്മദലി പടപ്പറമ്പ്  മൂന്ന് വർഷം മുമ്പ് വരെ ജിദ്ദയിലെ പാവങ്ങളുടെയും രോഗികളുടേയും അശണരുടേയും എല്ലാമെല്ലാമായിരുന്നു.  26 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഇദ്ദേഹം ജീവിച്ചത് അശണർക്ക് വേണ്ടിമാത്രമാണ്. 

ജിദ്ദ കന്ദറ പാലത്തിനടിയിൽ ജോലിയില്ലാതെ, ഭക്ഷണമില്ലാതെ കഴിഞ്ഞിരുന്നവർ മാരക രോഗം ബാധിച്ച് ഉറ്റവരും ഉടയവരുമില്ലാതെ ആശുപത്രികളിൽ കഴിയുന്നവർ, ഓർമകൾ തെറ്റി ജയിലിൽ കഴിയുന്നവർ, തൊഴിൽ നിയമങ്ങളെ കുറിച്ചറിയാതെ തൊഴിലുടമയുടേയോ, ഏജൻറി​േൻറയോ ചതിയിലായി ദുരിതമനുഭവിക്കുന്നവർ എല്ലാവർക്കും മുഹമ്മദലി അത്താണിയായിരുന്നു. ഏത് മലയാളികൾ എവിടെ മരിച്ചാലും ആദ്യം ഫോൺ വന്നിരുന്നതും അദ്ദേഹത്തിനായിരുന്നു. ത​​​​െൻറ ജോലി പോലും മാറ്റിവെച്ച് അദ്ദേഹം മരണാനന്തര നടപടികൾക്കും മറ്റും നേതൃത്വം നൽകിയിരുന്നു. വിദേശികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരുടെ  മൃതദേഹം ഖബറടക്കാനും പേപ്പർ വർക്കുകൾ ചെയ്യാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

നിതാഖാത്ത് തുടങ്ങുന്നതിന് മുമ്പ് വരെ കന്ദറ പാലത്തിനടിയിൽ നിരവധി ഇന്ത്യക്കാരും മറ്റു രാജ്യക്കാരും തമ്പടിച്ചിരുന്നു. ഇവരുടെയെല്ലാം ഏക ആശ്രയം മുഹമ്മദലി മാത്രമായിരുന്നു. ഇവർക്ക് വേണ്ട ഭക്ഷണം ത​​​​െൻറ തുച്​ഛമായ ശമ്പളത്തിൽ നിന്ന് എടുത്തും പോരാതെ വരുന്നത് ഹോട്ടലുകാരേയും മറ്റു സംഘടന നേതാക്കളേയും വ്യാപാര പ്രമുഖരേയും കണ്ട് സ്വന്തം ആവശ്യംപോലെ വാങ്ങി അർഹതപ്പെട്ടവർക്ക്​ എത്തിച്ച് കൊടുത്തിരുന്നു.  

നാട്ടിൽ പ്രിൻററായിരുന്ന മുഹമ്മദലി ജിദ്ദയിയിലും ഇത് തന്നെയായിരുന്നു ചെയ്തിരുന്നത്. പടിഞ്ഞാറ്റുംമുറി ഫസ്്ഫരി യതീംഖാന പ്രസ്, തിരൂരങ്ങാടി യതീംഖാന എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന കാലം മുതൽ അനാഥരുടെ സങ്കടങ്ങൾ നേരിട്ടറിഞ്ഞിരുന്നു. അന്ന് മുതൽ തുടങ്ങിയ സേവന പ്രവർത്തനം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേത്തിയ ശേഷവും തുടർന്നു. മുഹമ്മദലി നാട്ടിലെത്തിയതിന് ശേഷവും സൗദിയിലെ ജയിലിൽ കഴിയുന്ന ബന്ധുക്കളുടെ മോചനത്തിന് സഹായിക്കണമെന്ന ആവശ്യവുമായി പലരും ഇദ്ദേഹത്തെ സമീപിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം ചെയ്യാൻ വേണ്ടിയും വിളിക്കുന്നവർക്ക്​ കിട്ടാൻ വേണ്ടിയും സൗദിയിൽ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ അടുത്തകാലത്ത് വരെ അദ്ദേഹം നാട്ടിൽ ഉപയോഗിച്ചിരുന്നു. ദിവസവും വിവിധ ജയിലുകളിലും നിന്ന് മലയാളികളും അല്ലാത്തരവുമായ പ്രവാസികളുടെ സഹായമഭ്യർഥിച്ചുള്ള വിളികളായിരുന്നു ഈ ഫോണിലേക്ക് വരുന്നുണ്ടായിരുന്നത്. 

മീഡിയവൺ ചാനൽ ഗൾഫ് രാജ്യങ്ങളിലെ 10 മികച്ച സാമൂഹിക പ്രവർത്തകരെ കണ്ടെത്താൻ പ്രവാസി സമൂഹത്തിൽ നടത്തിയ വോട്ടെടുപ്പിൽ സൗദിയിൽ നിന്ന് തെരഞ്ഞെടുത്ത മൂന്ന് പേരിൽ ഒരാൾ മുഹമ്മദലിയായിരുന്നു. 

അത് പോലെ ജിദ്ദയിലെ മിക്ക സംഘടനകളും പലപ്രവാവശ്യം അദ്ദേഹത്തി​​​​െൻറ പ്രവർത്തനങ്ങളെ അംഗീകരിച്ച് അവാർഡുകളും മറ്റും നൽകിയിട്ടുണ്ട്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജയിലുകളിലും മറ്റും കയറാനുള്ള അനുമതി പത്രങ്ങളും മറ്റും അദ്ദേഹത്തിന് വാങ്ങികൊടുത്തിരുന്നു. 26 വർഷത്തിനിടക്ക് ചുരങ്ങിയ കാലം മാത്രമാണ് നാട്ടിൽപോയത്. ‘നാട്ടിൽ പോകണ്ടെ’ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പോയാൽ ഇവർക്ക് ആരാണെന്നുള്ള ഒരു ചിരിയോടുള്ള മറുപടിയാണ് കിട്ടുക. നാട്ടിലെത്തിയ ശേഷവും അദ്ദേഹം സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. ഇദ്ദേഹത്തി​​​​െൻറ വിയോഗം പ്രവാസി സമൂഹം ഏറെ ഞെട്ടലോടെയാണ് ശ്രവിച്ചത്.

Tags:    
News Summary - Muhammadali Padapparambu - Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.