ഇത്റയിൽ നടക്കുന്ന ‘ഷത്ർ അൽ മസ്ജിദി’ൽ പ്രദർശിപ്പിച്ച ലോകത്തിലെ വിവിധ ഇടങ്ങളിലെ പ്രധാന പള്ളികളുടെ
മാതൃകകൾ
ദമ്മാം: പള്ളികളുടെ ചരിത്രപരിണാമവും വാസ്തുശിൽപ ഭംഗിയും അനാവരണം ചെയ്ത് അന്താരാഷ്ട്ര സമ്മേളനം. ദമ്മാം ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചറിലാണ് (ഇത്റ) പള്ളികളുടെ സൗന്ദര്യം സംബന്ധിച്ച ത്രിദിന സമ്മേളനം നടന്നത്. 'ഷത്ർ അൽ മസ്ജിദ്' എന്നപേരിലാണ് പള്ളികളുടെ ശിൽപഭംഗിയും കലാപരിണാമങ്ങളും വിശകലനംചെയ്ത് പരിപാടി അരങ്ങേറിയത്. ലോകെത്ത പ്രശസ്ത പള്ളികളുടെ മിനിയേച്ചർ പ്രദർശനവും ഉണ്ടായി. ഇത്റയും രാജ്യത്തെ പ്രമുഖ വാസ്തുശിൽപ നിർമാതാക്കളായ അബ്ദുല്ലത്തീഫ് അൽഫൗസാനും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിെൻറ സമാപനത്തിൽ മികച്ച പള്ളി മാതൃകക്കും ശിൽപിക്കും അവാർഡ് നൽകി. അമീർ സുൽത്താൻ ബിൻ സൽമാനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. മസ്ജിദ് വാസ്തുശൈലിക്കുള്ള അബ്ദുല്ലത്തീഫ് അൽഫൗസാൻ അവാർഡിെൻറ ട്രസ്റ്റി ബോർഡ് ചെയർമാൻ ഖാലിദ് അൽ-അനാനി, ഈജിപ്ഷ്യൻ ടൂറിസം-പുരാവസ്തു വകുപ്പ് മന്ത്രി അബ്ദുല്ല അൽ-റഷീദ്, ഇത്റ ഡയറക്ടർ മഷാരി അൽനൈമും ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു. ഇസ്ലാമിക കലയെ കാലാകാലങ്ങളിൽ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഠനവേദിയായി സമ്മേളനം എല്ലാ വർഷവും സംഘടിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതോടൊപ്പം രാജ്യത്തും പുറത്തുമുള്ള ഇസ്ലാമിക സംസ്കാരങ്ങളുടെ ചരിത്രം, കല, വാസ്തുവിദ്യ എന്നിവയോടൊപ്പം ഇസ്ലാമിക ആരാധനാലയങ്ങളെക്കുറിച്ചും അറിവ് പങ്കുവെക്കാൻ പ്രത്യേക സമ്മേളനവും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ടെന്ന് ഇത്റയുടെ മ്യൂസിയങ്ങളുടെയും പ്രദർശനങ്ങളുടെയും മേധാവി ഫറാ അബുഷുല്ലൈഹ് പറഞ്ഞു.
മസ്ജിദുകളുടെ വാസ്തുവിദ്യയുമായി ബന്ധെപ്പട്ട ആഗോള വിവരങ്ങൾ ശേഖരിക്കുകയും ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പരസ്പരം വിവരങ്ങൾ ൈകമാറാനുള്ള അവസരം സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ഇസ്ലാമിക കലയുടെയും സാംസ്കാരിക സംരക്ഷണത്തിെൻറയും ബൃഹത്തായ ചരിത്രത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന വിദ്യാർഥികൾ, ഗവേഷകർ, ചരിത്രകാരന്മാർ, വാസ്തുശിൽപികൾ, കലാകാരന്മാർ എന്നിവരാണ് പ്രധാനമായും മൂന്നു ദിവസത്തെ സമ്മേളനത്തിൽ പെങ്കടുത്തത്.
ആരാധനാലയങ്ങൾ എന്ന നിലയിൽ മാത്രമല്ല, വൈവിധ്യമാർന്ന പ്രവർത്തനങ്ങളുള്ള സാമൂഹിക ഇടങ്ങളായും പള്ളികൾ പ്രവർത്തിക്കുന്നത് എങ്ങനെയാെണന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തുകയും ആ തരത്തിലേക്ക് കൂടുതൽ ബൃഹത്തായി പരിവർത്തിപ്പിക്കുകയും ലക്ഷ്യങ്ങളിലുണ്ട്. സമ്മേളനത്തിലെ വ്യത്യസ്ത പരിപാടികളിൽ 25ലധികം അന്താരാഷ്ട്ര, പ്രാദേശിക വിദഗ്ധർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.