യാംബു: സൗദിയിലെ ജനസംഖ്യയിലെ 50 ശതമാനത്തിൽ കൂടുതൽ ആളുകൾ കോവിഡ് പ്രതിരോധ കുത്തിവെപ്പിെൻറ രണ്ടാം ഡോസ് എടുത്തതായി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിെൻറ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്ത് അംഗീകരിച്ച കോവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകൾ സ്വീകരിച്ചവരുടെ എണ്ണം ഏകദേശം 17.5 ദശലക്ഷത്തിലെത്തി. രാജ്യത്ത് ഇതുവരെ നൽകിയ ആകെ ഡോസുകളുടെ എണ്ണം 40.62 ദശലക്ഷം വരെയായി.
23.02 ദശലക്ഷം ആളുകൾ ഒരു ഡോസ് മാത്രം എടുത്തവരാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യം അംഗീകരിച്ച കോവിഡ് വാക്സിനുകൾ എടുക്കുന്നത് സുരക്ഷിതവും ഫലപ്രദവുമായ മാർഗമാണെന്നും മന്ത്രാലയം ആവർത്തിച്ച് അറിയിച്ചു. ഇതു കൂടുതൽ രോഗപ്രതിരോധ മാർഗത്തിലേക്ക് നയിക്കുകയും വൈറസിൽനിന്നുള്ള സുരക്ഷ ഒരുക്കുന്നതാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് കോവിഡ് വൈറസിനെതിരെ മൊത്തം ആറ് അംഗീകൃത വാക്സിനുകൾ ഉണ്ട്. അവ ഓക്സ്ഫോർഡ് - ആസ്ട്രാസെനെക്ക, ഫൈസർ - ബയോൺടെക്, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ, സിനോഫാം, സിനോവാക് എന്നിവയാണ്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏഴാം ക്ലാസ് മുതൽ തുറന്നു പ്രവർത്തിച്ചതിെൻറ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് കുത്തിവെപ്പ് പൂർത്തിയാക്കുന്നതിനാണ് ഇപ്പോൾ പരിഗണന നൽകുന്നത്. ഒക്ടോബർ മാസത്തോടെ രാജ്യനിവാസികൾക്ക് പ്രതിരോധശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 70 ശതമാനം ആളുകൾക്കെങ്കിലും വാക്സിൻ പ്രക്രിയ പൂർത്തിയാക്കാനുള്ള തീവ്ര കാമ്പയിൻ നടത്താൻ ആലോചിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.