സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ കാമ്പയിൻ വി.ജെ. നസറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ‘സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന പ്രമേയത്തിൽ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന് തുടക്കമായി.
റിയാദിലെ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദ് ഇന്ത്യൻ മീഡിയം ഫോറം പ്രസിഡൻറ് വി.ജെ. നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മതസംഘടനകൾ സാമൂഹികമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നത് സ്വാഗതാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാഹി സെന്റർ സൗദി ദേശീയ സമിതി ട്രഷറർ സിറാജ് തയ്യിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദാഇ സയ്യിദ് സുല്ലമി പ്രമേയ വിശദീകരണം നടത്തി. സാമൂഹിക സാമ്പത്തിക കുടുംബ രാഷ്ട്രീയ രംഗത്ത് വർധിച്ചുവരുന്ന ധർമനിരാസങ്ങളുടെ ഫലമായി അശാന്തിയും അസമാധാനവും പേറുന്ന വർത്തമാനകാലത്ത് ഭീതിരഹിതമായ സ്വസ്ഥപൂർണമായ ഒരു സാമൂഹിക അന്തരീക്ഷത്തിന് ഖുർആനിക മൂല്യങ്ങളെ പുൽകുക എന്നതാണ് പരിഹാരമെന്നും വിശ്വാസം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫ, ഫോക്കസ് ഇന്റർനാഷനൽ സൗദി റീജ്യൻ ഡെപ്യൂട്ടി സി.ഇ.ഒ ഐ.എം.കെ. അഹ്മദ് എന്നിവർ സംസാരിച്ചു. റിയാദ് സെൻറർ ജനറൽ സെക്രട്ടറി ഇഖ്ബാൽ കൊടക്കാട് സ്വാഗതവും കാമ്പയിൻ ദേശീയ പ്രോഗ്രാം കൺവീനർ ഷാജഹാൻ ചളവറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.