അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​വാ​ർ​ഡി​​ന്റെ ലോ​ഞ്ചി​ങ്​ സൗ​ദി സാം​സ്​​കാ​രി​ക മ​ന്ത്രി അ​മീ​ർ ബ​ദ്​​ർ ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ഫ​ർ​ഹാ​​ൻ

നി​ർ​വ​ഹി​ക്കു​ന്നു

മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​വാ​ർ​ഡ് ലോ​ഞ്ച്​ ചെ​യ്​​തു

റി​യാ​ദ്​: സൗ​ദി​യും ചൈ​ന​യും ത​മ്മി​ലെ സാം​സ്​​കാ​രി​ക സ​ഹ​ക​ര​ണ​ത്തി​നു​ള്ള ‘അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​വാ​ർ​ഡ്’ സൗ​ദി സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യം ലോ​ഞ്ച്​ ചെ​യ്​​തു. പീ​ക്കി​ങ്​ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് പ​ബ്ലി​ക് ലൈ​ബ്ര​റി ശാ​ഖ​യി​ൽ അ​വാ​ർ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണി​ത്.

ച​ട​ങ്ങി​ൽ സൗ​ദി​യി​ൽ നി​ന്നും ചൈ​ന​യി​ൽ നി​ന്നു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ, പീ​ക്കി​ങ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡീ​ൻ​മാ​ർ, പ്ര​ഫ​സ​ർ​മാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ക്കാ​ദ​മി​ക് വി​ദ​ഗ്​​ധ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സാം​സ്​​കാ​രി​ക സ​ഹ​ക​ര​ണ​ത്തി​ന്​ ഇ​ങ്ങ​നെ​യൊ​രു അ​വാ​ർ​ഡ് ആ​രം​ഭി​ക്കു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന്​ ച​ട​ങ്ങി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ സാം​സ്​​കാ​രി​ക മ​ന്ത്രി പ​റ​ഞ്ഞു.

സാം​സ്​​കാ​രി​ക​വും വി​ജ്ഞാ​ന​പ്ര​ദ​വു​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​​ന്റെ ആ​ഴ​മേ​റി​യ ച​രി​ത്ര​മു​ള്ള ലോ​ക​ത്തി​ലെ ജ​ന​ങ്ങ​ളു​മാ​യി, പ്ര​ത്യേ​കി​ച്ച് ചൈ​നീ​സ് ജ​ന​ത​യു​മാ​യി സാം​സ്​​കാ​രി​ക ആ​ശ​യ​വി​നി​മ​യ​ത്തി​ലു​ള്ള സൗ​ദി​യു​ടെ താ​ൽ​പ​ര്യം ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്നു.

‘വി​ഷ​ൻ 2030’ഉം ​ചൈ​നീ​സ് പ​രി​ഷ്​​ക​ര​ണ​വും വ​ലി​യ അ​വ​സ​ര​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു​വെ​ന്ന്​ സാം​സ്​​കാ​രി​ക മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. കൂ​ടു​ത​ൽ സാം​സ്​​കാ​രി​ക ഐ​ക്യം കൈ​വ​രി​ക്കാ​ൻ ന​മു​ക്ക് ഒ​രു​മി​ച്ച് നി​ക്ഷേ​പി​ക്കാം.

അ​ഭി​ലാ​ഷ​ങ്ങ​ൾ പ​ങ്കി​ടു​ക​യും ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ സം​സ്​​കാ​ര​ത്തി​ന് അ​ടി​സ്ഥാ​ന​പ​ര​മാ​യ പ​ങ്ക് ന​ൽ​കു​ക​യും ചെ​യ്യു​ന്ന ര​ണ്ട് നാ​ഗ​രി​ക ദ​ർ​ശ​ന​ങ്ങ​ൾ ത​മ്മി​ലെ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഈ ​അ​വാ​ർ​ഡ് വ​രു​ന്ന​​തെ​ന്നും സാം​സ്​​കാ​രി​ക മ​ന്ത്രി പ​റ​ഞ്ഞു.

സൗ​ദി അ​റേ​ബ്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് നി​ന്നു​വ​രു​ന്ന ഈ ​അ​വാ​ർ​ഡ് ‘അ​റി​വി​​ന്റെ പാ​ത’ നി​ർ​മി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ച​രി​ത്ര​പ​ര​മാ​യ സാം​സ്​​കാ​രി​ക മൂ​ല്യ​ങ്ങ​ളി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് അ​തി​നെ പു​തി​യ ച​ക്ര​വാ​ള​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ര​ണ്ട് ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​റ​ച്ച പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ അ​തി​ന്റെ പ്ര​ധാ​ന പ​ങ്ക് പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും സാം​സ്​​കാ​രി​ക മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Mohammed Bin Salman Award Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.