Posted On
date_range Updated On
date_range മുൻ ഖത്തർ അമീറിെൻറ നിര്യാണം: റിയാദ് ഗവർണർ ഖത്തർ എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി
റിയാദ്: മുൻ ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് റിയാദിലെ ഖത്തർ എംബസി സന്ദർശിച്ചു. എംബസി ആസ്ഥാനത്തെത്തിയ ഗവർണറെ സൗദി അറേബ്യയിലെ ഖത്തർ അംബാസഡർ ബന്ദർ ബിൻ മുഹമ്മദ് അൽ അതിയ്യയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
അന്തരിച്ച ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിക്ക് മേൽ അത്യന്തികമായ ദൈവകാരുണ്യം വർഷിക്കുന്നതിനും അദ്ദേഹത്തിന് സ്വർഗത്തിൽ ഉന്നതസ്ഥാനം ലഭിക്കുന്നതിനും വേണ്ടി ഗവർണർ പ്രാർഥിച്ചു. ഈ ദുഃഖസമയത്ത് റിയാദ് ഗവർണർ നേരിട്ടെത്തി അറിയിച്ച ആത്മാർത്ഥമായ അനുശോചനത്തിനും പ്രാർത്ഥനകൾക്കും സൗദിയിലെ ഖത്തർ അംബാസഡർ പ്രത്യേക നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.