Posted On
date_range Updated On
date_range ഒക്ടോബർ 27, 28 തിയതികളിൽ മോദി സൗദി സന്ദർശിക്കും
ജിദ്ദ: ഒക്ടോബർ 27,28 തിയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദർശിക്കും. റിയാദിലെ എക്സിബിഷൻ സെന്‍ ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് ഒരുങ്ങുന്നത്. പരിപാടിയുടെ വിശദാംശങ് ങൾ പുറത്തു വന്നിട്ടില്ല.
ഇന്ത്യ, സൗദി സൗഹൃദം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗം കൂടിയാണ് സന്ദർശനം. നിരവധി വ്യാപാര കരാറുകൾ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. പുതിയ വ്യാപാര കരാറുകളിൽ ഇന്ത്യയും സൗദിയും ഒപ്പുവെക്കും.
2016 ൽ നരേന്ദ്ര മോദി സൗദി സന്ദർശിച്ചിരുന്നു. ഒക്ടോബറിലെ സന്ദർശന വിവരം ഇന്ത്യൻ എംബസി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.