ജിദ്ദ-കോഴിക്കോട്​ എയർ ഇന്ത്യ സർവീസ്​ ഉടൻ ആരംഭിക്കും -എം.കെ. രാഘവൻ

ജിദ്ദ: ​ജിദ്ദ-കോഴിക്കോട്​ എയർ ഇന്ത്യ സർവീസ്​ ഉടൻ ആരംഭിക്കുമെന്ന്​ എം.കെ. രാഘവൻ എം.പി. ഇതു സംബന്ധിച്ച സാധ്യത പ ഠനം നടന്നു കഴിഞ്ഞിട്ടുണ്ട്. താമസിയാതെ സർവീസ്​ ആരംഭിക്കുമെന്നാണ്​ അധികൃതർ ഉറപ്പ്​ നൽകിയിരിക്കുന്നതെന്നും എം. കെ രാഘവൻ പറഞ്ഞു. ​ജിദ്ദയിൽ എത്തിയ അദ്ദേഹം സീസൺസ്​ ഹോട്ടലിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേ ഹം.

നിലവിൽ സൗദിയ സർവീസ്​ ആരംഭിച്ചതി​​​​​​െൻറ പിന്നാലെ മറ്റ്​ സർവീസുകൾ കൂടി തുടങ്ങിയാലേ പ്രവാസികൾക്കും തീർഥാടകർക്കും കുറഞ്ഞ നിരക്കിൽ യാത്രക്ക്​ അവസരമൊരുങ്ങൂ​. ​എമിറേറ്റ്​സുമായും ഇതു സംബന്ധിച്ച ചർച്ച ആരംഭിച്ചിട്ടുണ്ട്​. കോഴിക്കോട്​ വിമാനത്താവളത്തിലെ ഇന്ധന നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകിയിട്ടുണ്ട്​്​. അല്ലെങ്കിൽ ആഭ്യന്തര സർവീസുകളെ ഗുരുതരമായി ബാധിക്കും.

മലബാറിലെ മന്ത്രിമാരുമായി ചർച്ച നടത്തി പ്രശ്​ന പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്​. പരിഹാരം നീണ്ടാൽ പ്രക്ഷോഭത്തിനിറങ്ങും. കണ്ണൂരിന്​ ആനുകൂല്യം നൽകുന്നതിനെ എതിർക്കുന്നില്ല. പക്ഷെ കോഴിക്കോട്​ വിമാനത്താവളം പൊതുമേഖല തലത്തിലുള്ളതാണ്​. അതിന്​ കോട്ടം തട്ടുന്ന തരത്തിലാവരുത്​ കാര്യങ്ങൾ. വിമാന ടിക്കറ്റ്​ നിരക്ക്​ ഏകീകരിക്കുന്നതിന്​ റെഗുലേറ്ററി അതോറിറ്റി വേണമെന്നാവശ്യപ്പെട്ട്​ പാർലമെന്‍റിൽ സ്വകാര്യബിൽ അവതരിപ്പിക്കുമെന്നും രാഘവൻ പറഞ്ഞു.

Tags:    
News Summary - MK Raghavan Air India Jeddah-Kozhikode Flight -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.