??????? ????????? ???? ??????????????? ????????? ??.??. ???????????? ??????? ????? ??????? ??????? ????????? ???? ??????????? ?????????? ???????????????

മിഷൻ വിങ്​സ്​ ഓഫ് കംപാഷൻ; സൗദിയിൽ നിന്നുള്ള ആദ്യ യാത്രക്കാരൻ ഇന്ന് ജിദ്ദയിൽ നിന്നും യാത്രയായി

ജിദ്ദ: ഗൾഫിൽ ദുരിതത്തിലായ പ്രവാസികളെ സഹായിക്കാൻ ഗൾഫ്​ മാധ്യമവും മീഡിയാവണ്ണും സംഘടിപ്പിക്കുന്ന മിഷൻ വിങ്​സ്​ ഓഫ് കംപാഷൻ പദ്ധതിയിലൂടെ ടിക്കറ്റ് നൽകി സഹായിച്ച സൗദിയിൽ നിന്നുള്ള ആദ്യ യാത്രക്കാരൻ ഇന്ന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. കൊടിയത്തൂർ മുക്കം സ്വദേശി വിലക്കോട്ടിൽ ബസാറ ഖാൻ ആണ് ഇന്ന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിച്ചത്. 

ദുരിതത്തിലായ ഇദ്ദേഹത്തിന് നാട്ടിലേക്ക് തിരിച്ചുപോവാൻ ജിദ്ദ കോൺസുലേറ്റിൽ നിന്നും അവസരം ലഭിച്ചിട്ടും ടിക്കറ്റ് എടുക്കാൻ പ്രയാസപ്പെട്ട സാഹചര്യത്തിൽ മിഷൻ വിങ്​സ്​ ഓഫ് കംപാഷൻ പദ്ധതിയിലൂടെ ടിക്കറ്റ് ലഭ്യമാക്കുകയായിരുന്നു. ഇദ്ദേഹത്തിനുള്ള ടിക്കറ്റ് ജിദ്ദ നാഷണൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി.മുഹമ്മദലിയിൽ നിന്നും ഗൾഫ്​ മാധ്യമം മീഡിയവൺ പടിഞ്ഞാറൻ മേഖല രക്ഷാധികാരി അബ്ദുൾറഹീം ഏറ്റുവാങ്ങി. 

ചടങ്ങിൽ ഗൾഫ്​ മാധ്യമം മീഡിയവൺ കോർഡിനേഷൻ കമ്മറ്റി കോർഡിനേറ്റർ എ. നജ്മുദ്ധീൻ, മീഡിയവൺ മാർക്കറ്റിങ് മാനേജർ റിജോ ഇസ്മായിൽ, ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ, എഞ്ചിനീയർ മൂസക്കുട്ടി, മുഹമ്മദ് ബാവ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Mission Wings of Compassion First Passenger in Saudi -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.