ദമ്മാം: ദിവസങ്ങൾക്ക് മുമ്പ് ദമ്മാമിൽ നിന്ന് കാണാതായ മലയാളിയെ കണ്ടെത്തി. പത്തനംതിട്ട എടത്തിട്ട സ്വദേശി അനിഴ് വത്സലനെ 10 ദിവസം മുമ്പാണ് അയാൾ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും കാണാതായത്. നവയുഗം സാംസ്കാരിക വേദി പ്രവർത്തകരുടെ അന്വേഷണത്തിനൊടുവിൽ ദഹ്റാനിലെ പൊലീസ് സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്.
ഇയാളെ കാണായതിനെ തുടർന്ന് കമ്പനി അധികൃതരും സുഹൃത്തുക്കളും അന്വേഷിക്കുകയും പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഫോട്ടോ സഹിതം പ്രചരണം നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. മാനസികാസ്വാസ്ഥ്യം ഉള്ള വ്യക്തിയായിരുന്നതിനാൽ എന്തെങ്കിലും അപകടം സംഭവിച്ചിരിക്കാമെന്ന ആശങ്കയിലായിരുന്നു കുടുംബാംഗങ്ങൾ. അനിഴിെൻറ നാട്ടിലെ ബന്ധുക്കൾ നവയുഗം കുടുംബവേദി പ്രസിഡൻറ് സുമി ശ്രീലാലിനെ ഫോണിൽ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറിെൻറ നേതൃത്വത്തിൽ അന്വേഷണം നടത്തി. അനിഴിെൻറ സുഹൃത്തും സഹപ്രവർത്തകനുമായ അഖിലും അന്വേഷണത്തിൽ പങ്കാളിയായി. ദമ്മാമിലെ വിവിധ ആശുപത്രികൾ, മാനസിക ആരോഗ്യ കേന്ദ്രങ്ങൾ, ജയിലുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ തെരച്ചിൽ നടത്തി.
ഒടുവിലാണ് ദഹ്റാനിലെ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുകയാണെന്ന് കണ്ടെത്തിയത്. മാനസിക നില തകരാറിലായപ്പോൾ ഒരു സൗദി ഭവനത്തിൽ അതിക്രമിച്ചുകയറി ശല്യം ഉണ്ടാക്കിയതിന് ആ വീട്ടുകാർ പരാതിപ്പെട്ടതനുസരിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കമ്പനി അധികൃതരുടെ സഹായത്തോടെ ജാമ്യത്തിലിറക്കി തിരികെ കമ്പനിയിൽ എത്തിച്ചു. ഫൈനൽ എക്സിറ്റും മറ്റു ആനുകൂല്യങ്ങളും നൽകി അനിഴ് വത്സലനെ തിരികെ നാട്ടിലേക്ക് അയക്കാനുള്ള തീരുമാനത്തിലാണ് കമ്പനി അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.