ജിദ്ദ: യമനിലെ ഹൂതി വിമതരുടെ മിസൈൽ കേന്ദ്രം സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തകർത്തു. ദീർഘദൂര ബാലിസ്റ്റിക് മിസൈൽ കേന്ദ്രമാണ് ആക്രമണത്തിനിരയായത്.
അതേസമയം, ശനിയാഴ്ച പുലർച്ചെ സൗദിക്ക് നേർക്ക് ഹൂതികൾ തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റിവീണു. യമനിലെ ഹജ്ജ പ്രവിശ്യയിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. പക്ഷേ, മിദി മേഖലയിലെ മരുഭൂമിയിൽ തകർന്നുവീഴുകയായിരുന്നു. റഷ്യൻ നിർമിതമെങ്കിലും ഇറാനിയൻ ഭേദഗതിയുള്ള വോൾഗ മിസൈൽ ആണ് വിക്ഷേപിച്ചതെന്ന് അഞ്ചാം മിലിറ്ററി സോൺ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അറബിയ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.