?????????? ????? ???????? ?????? ???. ?????????? ???????????? ?????

സൗദിക്ക് നേരെ വീണ്ടും മിസൈല്‍; നജ്റാനിൽ വെച്ചു തകര്‍ത്തു 

റിയാദ്: സൗദിയുടെ തെക്കന്‍ മേഖല ലക്ഷ്യമാക്കി യമനില്‍ നിന്ന് ഹൂതികള്‍ വീണ്ടും മിസൈല്‍ തൊടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ്​ നജ്റാനിലെ ജനവാസ മേഖല ലക്ഷ്യമാക്കി ഹൂതികള്‍ ബാലിസ്​റ്റിക് മിസൈല്‍ അയച്ചത്. തെക്കൻ പ്രവിശ്യകളിൽ സ്​ഥാപിച്ചിരിക്കുന്ന പാട്രിയറ്റ്​ പ്രതിരോധ മിസൈല്‍ ഉപയോഗിച്ച് നജ്റാന്‍ ആകാശത്തുവെച്ച് ഹൂതി മിസൈല്‍ വിജയകരമായി തകര്‍ത്തതായി സഖ്യസേന വക്​താവ്​ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ തകര്‍ത്ത മിസൈലി​​െൻറ അവശിഷ്​ടങ്ങള്‍ പതിച്ച്​ സ്വദേശി പൗര​​െൻറ വീടിന് നേരിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും വക്​താവ് കൂട്ടിച്ചേര്‍ത്തു. സൗദിക്കും രാജ്യാന്തര സുരക്ഷക്കും ഭീഷണി സൃഷ്​ടിക്കുന്ന ഹൂതി മിസൈല്‍ ആക്രമണം ഇറാന്‍ പിന്തുണയോടെയാണെന്നും അല്‍മാലികി കുറ്റപ്പെടുത്തി.

ഐക്യരാഷ്​ട്രസഭ രക്ഷാസമിതിയുടെ 2216, 2231 പ്രമേയങ്ങളുടെ നഗ്​നമായ ലംഘനം കൂടിയാണിത്​‍.  ഹൂതി, ഇറാന്‍ നിലപാടുകള്‍ക്കെതിരെ അന്താരാഷ്​ട്ര സമൂഹം പ്രതികരിക്കണമെന്നും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അഭ്യര്‍ഥിച്ചു. ഇറാനില്‍ നിന്ന് യമനിലേക്ക് ആയുധ കടത്ത് നടക്കുന്നതി​​െൻറ പ്രത്യക്ഷ തെളിവാണ് സൗദിക്ക് നേരെയുള്ള തുടര്‍ച്ചയായ മിസൈല്‍ ആക്രമണമെന്നും സഖ്യസേന വക്താവ് പറഞ്ഞു.

Tags:    
News Summary - misile attack-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.