കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഡോ. ഹുസൈൻ രണ്ടത്താണി സംസാരിക്കുന്നു
ദമ്മാം: രാജ്യത്തെ ന്യൂനപക്ഷങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ സംഘ്പരിവാർ വർഗീയതയെ നേരിടുന്നതിൽ കൂടെയുണ്ടാകുമെന്ന് ആത്മാർഥമായി വിശ്വസിക്കാവുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ മാത്രമാണെന്ന് ചരിത്രകാരനും മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ അക്കാദമി ചെയർമാനുമായ ഡോ. ഹുസൈൻ രണ്ടത്താണി പറഞ്ഞു. കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ നിയമസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ എം.എം. നഈം അധ്യക്ഷത വഹിച്ചു. കൺവെൻഷനിൽ മലപ്പുറം ജില്ലയിൽനിന്നുള്ള ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. റിയാദ് കേളി രക്ഷാധികാരി കെ.പി.എം സാദിഖ് വാഴക്കാട്, ബഹ്റൈൻ ഐ.എം.എം.സി പ്രസിഡൻറ് മൊയ്തീൻകുട്ടി പുളിക്കൽ, സൗദി ഐ.എം.സി സി പ്രസിഡൻറ് എ.എം. അബ്ദുല്ല പുളിക്കൽ എന്നിവർ ആശംസയർപ്പിച്ചു.
മലപ്പുറത്തെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ പാലൊളി അബ്ദുറഹ്മാൻ, നിയാസ് പുളിക്കലകത്ത്, പ്രഫ. അബ്ദുൽ വഹാബ്, പി. ജിജി എന്നിവരും സംസാരിച്ചു. മുഫീദ് കൂരിയാടൻ സ്വാഗതവും പ്രജീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.