ജുബൈലിൽ ചെറിയ ഭൂചലനം

ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ ചെറിയ ഭൂചലനം അനുഭവപ്പെട്ടു. സൗദി ജിയോളജിക്കൽ സർവേ നാഷനൽ സീസ്മിക് നെറ്റ്‌വർക്ക് സ്​റ്റേഷനുകൾ വഴി ചൊവ്വാഴ്ച വൈകുന്നേരം 5.12.55-നാണ് അറേബ്യൻ ഗൾഫിൽ ചെറിയ ഭൂചലനം കണ്ടെത്തിയത്. റിക്ടർ സ്കെയിലിൽ 3.35 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജുബൈലിന് ഏകദേശം 85 കിലോമീറ്റർ കിഴക്കായിട്ടാണ് അനുഭവപ്പട്ടത്. ഭൂകമ്പ തീവ്രത കുറവായിരുന്നതിനാൽ നാശനഷ്​ടങ്ങൾ ഒന്നും ഉണ്ടായില്ല. സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Minor earthquake in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.