മദീന ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം
മദീന: മദീന ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ (മിഫ) നേതൃത്വത്തിൽ ഇഫ്താർ സംഗമം ഉഹ്ദിലുള്ള ലിഗാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു.
വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, കലാ, കായിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. മദീനയിലെ 11 ലധികം വരുന്ന ഫുട്ബാൾ ടീമുകളുടെ കൂട്ടായ്മയായ മിഫയുടെ നേതൃത്വത്തിൽ നടന്ന സമൂഹ നോമ്പുതുറ വൻജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.
ഹിഫുസുറഹ്മാൻ, ഗഫൂർ പട്ടാമ്പി, വഹാബ് ആലപ്പുഴ, ഷാജി വല്ലപ്പുഴ, കോയ സംസം, മൂസ രാമപുരം, ഫൈസൽ വടക്കൻ, അജ്മൽ ആബിദ്, മഹഫൂസ്, സഹദ് ,സുഹൈൽ നഹാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സിറ്റി ബ്രദേഴ്സ്, ഫ്രണ്ട്സ് മദീന, സോക്കർ സിറ്റി, യുനൈറ്റഡ് എഫ്.സി, നഹാസ് എഫ്.സി, റോയൽ എഫ്.സി, ടീം സ്റ്റാർ അസ്ഹരി, എ.എഫ്.സി മദീന, സംസം എഫ്.സി, യംഗ് ചലഞ്ചേഴ്സ്, ലജൻഡ് എന്നീ ക്ലബുകളുടെ പ്രതിനിധികളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.