മിഅ വനിത വിങ്ങ് സംഘടിപ്പിച്ച വനിതാദിന ആഘോഷ
പരിപാടി
റിയാദ്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
റിയാദ് അൽജസീറ ഒതൈം പാർക്കിൽ നടന്ന ആഘോഷ പരിപാടികൾ മിഅ വനിതാ വിഭാഗം മുഖ്യ രക്ഷാധികാരി സലീന നാസർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് ജുവൈരിയത്ത് അധ്യക്ഷത വഹിച്ചു. ഷെബി മൻസൂർ, നമീറ കള്ളിയത്ത്, റഹ്മ സുബൈർ, ഫെമി ഫിറോസ്, ജാസ്മിൻ റസാഖ്, അൻസാർ ബീഗം, ഷക്കീല അബൂബക്കർ, ഷഫ്ന മുഫാഷിർ, എം.പി. സുഫൈറ തുടങ്ങിയവർ സംസാരിച്ചു.
ഏത് പരിതസ്ഥിതിയിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ കരുത്തുള്ളവരാണ് സ്ത്രീകളെന്നും ആധുനിക കാലത്ത് ഏത് മേഖലകളിലും സ്ത്രീ സാന്നിദ്ധ്യം ശ്രദ്ധേയമാണെന്നും ആഘോഷത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ അഭിപ്രായപ്പെട്ടു. നജ്ല ഫാഹിദ്, അസ്ന സുനിൽ എടവണ്ണ, ജാസ്മിൻ റിയാസ്, തൗഫീറ ജമീദ്, അസ്മ സഫീർ, നജ്ല എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ലീന ജാനിഷ് സ്വാഗതവും ട്രഷറർ രമ്യ റനീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.