ജിദ്ദ: പ്രമുഖ അന്താരാഷ്ട്ര ചരിത്രാധ്യാപകനും ഗ്രന്ഥകാരനും സജീവമായി സാമൂഹിക ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്ന പ്രഫ. എം.ജി.എസ്. നാരായണന്റെ വിയോഗത്തിൽ ജിദ്ദ കേരള പൗരാവലി അനുശോചിച്ചു.
യൂനിവേഴ്സിറ്റി അധ്യാപകൻ, ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് അധ്യക്ഷൻ, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചുമായി സഹകരിച്ച് ചരിത്രപ്രാധാന്യമുള്ള നിരവധി പ്രോജക്ടുകൾക്ക് നേതൃത്വം വഹിച്ച അദ്ദേഹം പൊതുമണ്ഡലത്തിൽ സമാദരണീയനായിരുന്നുവെന്നും സാമൂഹികമണ്ഡലത്തിന് കനത്ത നഷ്ടമാണ് എം.ജി.എസിെൻറ വേർപാട് ഉണ്ടാക്കിയിരിക്കുന്നതെന്നും അനുശോചന പ്രമേയത്തിൽ ജിദ്ദ കേരള പൗരാവലി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.