അൽഖോബാർ: സൗദി അറേബ്യയിലെ കാലാവസ്ഥ ശ്രദ്ധേയ വ്യതിയാനങ്ങൾക്ക് വിധേയമാവുകയാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. രാജ്യത്തെ വാർഷിക മഴക്കാറ്റിെൻറ വരവ് നവംബറിൽനിന്നും ഡിസംബർ മാസത്തേക്ക് മാറിയതായി കേന്ദ്രം അറിയിച്ചു. കാലാവസ്ഥയിലെ ഈ മാറ്റം കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും മുൻകൂർ പ്രവചനം നടത്തുന്നതിന് തുടർച്ചയായ ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമുള്ള ആവശ്യകത വ്യക്തമാക്കുന്നു. രാജ്യത്തെ കാലാവസ്ഥ വ്യവസ്ഥകളെ രൂപപ്പെടുത്തുന്ന അന്തരീക്ഷ വ്യത്യാസങ്ങളെ മനസ്സിലാക്കാൻ ഇത് സഹായകമാവും. മഴയെ നേരിടാനുള്ള തയാറെടുപ്പുകളും വേഗത്തിലുള്ള തീരുമാനം കൈക്കൊള്ളലും കൃത്യമായ വിവരങ്ങളും തുടർച്ചയായ അപ്ഡേറ്റുകളും മെച്ചപ്പെട്ടുവരുകയാണ്.
കേന്ദ്രം നൽകിയ മുന്നറിയിപ്പ് നിർദേശങ്ങൾ പ്രകാരം ബന്ധപ്പെട്ട അധികാരികൾക്ക് വേഗത്തിൽ പ്രവർത്തിക്കാനും കോഓഡിനേഷൻ മെച്ചപ്പെടുത്താനും കഴിയുന്നുണ്ട്. ഇതുമൂലം സുരക്ഷനടപടികൾ ശക്തിപ്പെടുത്തുകയും മഴക്കാറ്റിെൻറ പ്രത്യാഘാതം പ്രതിരോധിക്കാൻ നടപടി എടുക്കുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥ കേന്ദ്രത്തിെൻറ ഗവേഷണ, വികസന, നവീകരണ വകുപ്പ് അന്തരീക്ഷ വ്യത്യാസങ്ങളുടെ ദീർഘകാല ഫലങ്ങളെക്കുറിച്ച് കൂടുതൽ ബോധവത്കരണം ചെയ്യുന്നതിനായി പ്രത്യേക പഠനങ്ങൾ നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.