ലോ​ക കേ​ര​ള​സ​ഭ പ്ര​തി​നി​ധി ഷ​ഫീ​ഖ് പാ​നൂ​രി​ന് എം.​ഇ.​എ​സ് റി​യാ​ദ് ചാ​പ്റ്റ​റി​െൻറ ആ​ദ​ര ഫ​ല​കം പ്ര​സി​ഡ​ൻ​റ്​ ടി.​എം. അ​ഹ​മ്മ​ദ് കോ​യ സ​മ്മാ​നി​ക്കു​ന്നു 

ലോക കേരളസഭ പ്രതിനിധി ഷഫീഖ് പാനൂരിന് എം.ഇ.എസ് റിയാദ് ചാപ്റ്ററിെൻറ ആദരം

റിയാദ്: തിരുവനന്തപുരത്ത് നടന്ന അഞ്ചാമത് ലോക കേരളസഭയിൽ സൗദി അറേബ്യയിൽനിന്നുള്ള പ്രതിനിധികളിലൊരാളായി പങ്കെടുത്ത ഷഫീഖ് പാനൂരിനെ എം.ഇ.എസ് റിയാദ് ചാപ്റ്റർ അനുമോദിച്ചു. സൗദിയിലെ ദേശീയ പ്രാധാന്യമുള്ള വിവിധ ഐടി പദ്ധതികളിൽ ദീർഘകാലമായി പ്രവർത്തിച്ചു വരുന്ന ഷഫീഖ് പാനൂർ, പ്രഫഷനൽ വിഭാഗത്തിൽ നിന്നാണ് ലോക കേരളസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

നിലവിൽ എം.ഇ.എസ് റിയാദ് ചാപ്റ്റർ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരുമിച്ച് അണിനിരത്തി, അവരുടെ പ്രശ്നങ്ങളും കേരളത്തിെൻറ വികസന സാധ്യതകളും ചർച്ച ചെയ്യുന്ന ലോക കേരളസഭയിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സഭയുടെ ഭാഗമായി നടന്ന ‘പുതുതലമുറ പ്രവാസവും വിജ്ഞാന-നൈപുണ്യ സാധ്യതകളും’ എന്ന വിഷയത്തിലുള്ള ചർച്ചയിൽ അദ്ദേഹം തെൻറ ആശയങ്ങൾ പങ്കുവെച്ചു. എം.ഇ.എസ് ഭാരവാഹികളും അംഗങ്ങളും സംബന്ധിച്ച ചടങ്ങിൽ, റിയാദ് ചാപ്റ്റർ പ്രസിഡൻറ് ടി.എം. അഹമ്മദ് കോയ (സിറ്റിഫ്ലവർ) ഷഫീഖ് പാനൂരിന് ആദരഫലകം കൈമാറി. ജനറൽ സെക്രട്ടറി നവാസ് റഷീദ് ചടങ്ങിൽ സ്വാഗതവും ഷഫീഖ് പാനൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - MES Riyadh Chapter honors Loka Kerala Sabha representative Shafiq Panur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.