ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലായി ചുമതലയേറ്റ മെഹനാസ് ഫരീദിനെ മുഹമ്മദ് കുട്ടി കോഡൂർ ബൊെക്ക നൽകി ആദരിക്കുന്നു
ദമ്മാം: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ദമ്മാം പ്രിൻസിപ്പലായി ചുമതലയേറ്റ മെഹനാസ് ഫരീദിനെ കിഴക്കൻ പ്രവിശ്യ കെ.എം.സി.സി നേതാക്കൾ സ്കൂൾ ഓഫിസിൽ സന്ദർശിച്ച് പൂച്ചെണ്ട് നൽകി അനുമോദിച്ചു. ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ അധ്യയനം നടത്തുന്ന ഇന്ത്യൻ സ്കൂളിൽ പ്രത്യേക സാഹചര്യത്തിൽ ഒഴിവുവന്ന പ്രിൻസിപ്പൽ പോസ്റ്റിലേക്ക് കഴിഞ്ഞദിവസമാണ് അവർ നിയമിതയായത്.
കഴിഞ്ഞ 35 വർഷക്കാലത്തെ വിവിധ തസ്തികകളിലൂടെയുള്ള ജൈത്രയാത്രയിലെ അനുഭവസമ്പത്ത് മെഹനാസ് ഫരീദിന് കൂടുതൽ മികച്ച രീതിയിൽ സ്കൂൾ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ സഹായകമാകുമെന്ന് കെ.എം.സി.സി നേതാക്കൾ അനുമോദന ചടങ്ങിൽ ആശംസിച്ചു.
ദീർഘമായ പരിചയസമ്പത്ത് സ്കൂളിെൻറ ഗുണഭോക്താക്കളായ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് പുറമെ പ്രവിശ്യയിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തിെൻറയും ക്ഷേമത്തിനായി ഉപയോഗപ്പെടുത്തണമെന്നും ആയതിന് കെ.എം.സി.സിയുടെ സർവപിന്തുണയുമുണ്ടായിരിക്കുമെന്നും പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ, ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, ഓർഗനൈസിങ് സെക്രട്ടറി മാമു നിസാർ, സെക്രട്ടറി കാദർ വാണിയമ്പലം എന്നിവർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.