റിയാദിലെ മുക്കം ഏരിയ സർവിസ് സൊസൈറ്റിയുടെ പൂർവ അംഗങ്ങളുടെ സംഗമവും
സഹായവിതരണവും
റിയാദ്: രണ്ട് പതിറ്റാണ്ട് പിന്നിട്ട റിയാദിലെ മുക്കം ഏരിയ സർവിസ് സൊസൈറ്റിയുടെ (മാസ് റിയാദ്) പൂർവകാല പ്രവർത്തർ വീണ്ടും ഒത്തുകൂടി. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ പഴയകാല അംഗങ്ങൾ ഒരുമിച്ചുകൂടി സൗഹൃദം പുതുക്കിയത് പുതിയ അനുഭവമായി. കൊടിയത്തൂരിൽ നടന്ന സംഗമത്തിൽ രണ്ട് സംരംഭങ്ങൾക്കായുള്ള സഹായധനം കൈമാറി. 'എന്റെ മുക്കം' ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ടിലേക്കും കൊടിയത്തൂരിൽ നിർധന കുടുംബത്തിനുവേണ്ടി നിർമിച്ചുകൊണ്ടിരിക്കുന്ന വീടിനുള്ള സാമ്പത്തിക സഹായവുമാണ് നൽകിയത്.
'എന്റെ മുക്കം' ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എൻ.കെ. മുഹമ്മദലി, സെക്രട്ടറി അനീസ് ഇന്റിമേറ്റ് എന്നിവർ സഹായധനം ഏറ്റുവാങ്ങി. കൊടിയത്തൂരിൽ നിർധന കുടുംബത്തിനായി നിർമിച്ചുനൽകുന്ന വീടിനായുള്ള ധനസഹായം 'ശ്രദ്ധ' കമ്മിറ്റി പ്രതിനിധി ബീരാൻകുട്ടി മാസ്റ്ററും ഏറ്റുവാങ്ങി.
ചടങ്ങിൽ മാസ് കോഓഡിനേറ്റർ പി.സി. മുഹമ്മദ്, വൈസ് പ്രസിഡന്റ് സുഹാസ് ചേപ്പാലി, ഭാരവാഹികളായ അഹമ്മദ് കുട്ടി, കെ.കെ. ജാഫർ, സി.കെ. ശരീഫ്, ഹസ്സൻ മാസ്റ്റർ, സലാം ചാലിയാർ, റഫീഖ് വടക്കയിൽ, മുജീബ് കുയ്യിൽ, അബ്ബാസ്, കെ.ടി. സാദിഖ്, കുഞ്ഞോയി, മൻസൂർ, അബൂബക്കർ വിളക്കോട്ടിൽ, വി.സി. മുഹമ്മദ്, പി.പി. നാസർ, മുഹമ്മദ്ണ്ണി വിളക്കോട്ടിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.