മീഡിയ വൺ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്സ്ചർ റിലീസ് - ട്രോഫി അനാച്ഛാദന ചടങ്ങിൽനിന്ന്
ജുബൈൽ: മീഡിയവൺ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് ജുബൈൽ ഫിഫ അറീന സ്റ്റേഡിയത്തിൽ മേയ് 29, 30 തീയതികളിൽ നടക്കും. ടൂർണമെന്റ് ഫിക്സ്ചർ റിലീസും ട്രോഫി അനാച്ഛാദന ചടങ്ങും ജുബൈൽ സഫ്റോൺ റസ്റ്റാറന്റ് ഹാളിൽ നടന്നു. മേഖലയിലെ വിദ്യാഭ്യാസ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. രണ്ടു പൂളുകളിലായി എട്ട് ക്ലബുകളാണ് മത്സരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി മീഡിയ വൺ ഗൾഫ് നഗരങ്ങളിൽ പ്രവാസികൾക്കായി ‘മീഡിയാവൺ സൂപ്പർ കപ്പ്’ ടൂർണമെന്റ് സംഘടിപ്പിക്കുന്നുണ്ട്. പ്രവാസികളായ കായികപ്രതിഭകൾക്ക് പ്രോത്സാഹനവും കായികക്ഷമതയും ഉറപ്പുവരുത്തുക എന്നതാണ് കഴിഞ്ഞ വർഷം ദമ്മാമിലും സംഘടിപ്പിച്ചിരുന്ന ഈ മേളയുടെ പ്രധാന ലക്ഷ്യം. ലോകത്തെ വലിയ വ്യവസായ നഗരങ്ങളിൽ ഒന്നായ സൗദി അറേബ്യയിലെ ജുബൈലിൽ ഇതാദ്യമായാണ് മീഡിയ വൺ പ്രവാസികളായ ഫുട്ബാൾ പ്രതിഭകൾ മാറ്റുരക്കുന്ന ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
അൽ മദീന ഹോൾസെയിൽ, ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്റർ, നോർത്ത് പസിഫിക്, അഹ്മദ് അൽ മഗ്രിബി എന്നിവരാണ് പ്രധാന സ്പോൺസർമാർ. കാകു, ക്രിസ്റ്റൽ ഇന്റർനാഷനൽ കമ്പനി ലിമിറ്റഡ്, അൽ അനൂദ് ഹോൾസെയിൽ, സഫ്റോൺ, കളർ അഡ്വർടൈസിങ് എന്നിവർ അസോസിയേറ്റ് സ്പോൺസർമാരാണ്.
അൽ മദീന ഹോൾസെയിൽ ഓപറേഷൻ മാനേജർ അഹ്മദ് വളപ്പിൽ, ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്റർ സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടിവ് സമീർ, ക്ലിനിക് മാനേജർ കുര്യൻ എന്നിവർ ചേർന്ന് ട്രോഫി ലോഞ്ചിങ് കർമം നിർവഹിച്ചു. അൽ അനൂദ് ഗ്രൂപ് ഓപറേഷൻ മാനേജർ നൗഫൽ പൂവകുർശി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അൽ മദീന ഹോൾസെയിൽ സെയിൽസ് ആൻഡ് പർച്ചേസിങ് മാനേജർ ഹാഷിം മുഹമ്മദ്, ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്റർ സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഗൗതം, നോർത്ത് പസിഫിക് മാർക്കറ്റിങ് മാനേജർമാരായ റംഷീദ്, ഫാദിൽ കാവൂർ, ക്രിസ്റ്റൽ ഇന്റർനാഷനൽ കമ്പനി ലിമിറ്റഡ് എം.ഡി സഹീർ, കളർ എക്സ് അഡ്വർടൈസിങ് എം.ഡി ഇല്യാസ്, സാഫ്രോൺ എം.ഡി നിയാസ് എന്നിവർ ചേർന്ന് ഫിക്സ്ചർ റിലീസ് ചെയ്തു.
വിൽസൺ തടത്തിൽ, എ.ആർ.സലാം, മുഫീദ് കൂരിയാടൻ, നിയാസ് നാരകത്ത്, എൻ. സനിൽ കുമാർ, ഡോ. ജൗഷീദ്, ബൈജു അഞ്ചൽ, സൈഫുദ്ദീൻ പൊറ്റശ്ശേരി, സഫയർ മുഹമ്മദ്, ശംസുദ്ദീൻ പള്ളിയാളി, കുഞ്ഞിക്കോയ താനൂർ, നിസാം യാക്കൂബ്, പി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. അജിത് സ്പിൻഗർ മത്സരങ്ങളുടെ നിയമാവലി വിശദീകരിച്ചു. സ്പോൺസർമാരുടെ പ്രതിനിധികൾ, ടൂർണമെന്റ് ഒഫിഷ്യൽസ്, ക്ലബ് അധികൃതർ എന്നിവർ പങ്കെടുത്തു. റയാൻ മൂസ അവതാരകനായിരുന്നു. ടൂർണമെന്റ് കൺവീനർ അബ്ദുല്ല സഈദ് നന്ദി പറഞ്ഞു.
മേയ് 29 രാത്രി 9.30: കാരുണ്യ സ്പർശം എഫ്.സി ജുബൈൽ - റോസ് ഗാർഡൻ റസ്റ്റാറന്റ് എഫ്.സി ദമ്മാം, 10.30: ബ്ലാസ്റ്റേഴ്സ് എഫ്.സി -സിൽവർ സോഴ്സ് ട്രേഡിങ് കോസ്റ്റൽ എഫ്.സി, 11.30: അഫ്നാൻ ട്രേഡിങ്ങ് റാസ് തനൂറാ ദാഹിയ എഫ്.സി -എ.ആർ. എൻജിനീയറിങ് എവർഗ്രീൻ എഫ്.സി, 12.30: ആരോസ് എഫ്.സി -ക്രിസ്റ്റൽ വൈ.എഫ്.സി, മേയ് 30 വൈകീട്ട് ഏഴ്: സെമി ഫൈനൽ 1, രാത്രി എട്ട്: സെമി ഫൈനൽ 2, രാത്രി 10: ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.