യാംബുവിൽ ആരംഭിച്ച 'മീഡിയവൺ സൂപ്പർ കപ്പ് 2025' ഫുട്ബാൾ ടൂർണമെന്റിൽനിന്ന്
യാംബു: യാംബുവിലെ ഫുട്ബാൾ പ്രേമികളുടെ ആവേശമായി മാറിയ 'മീഡിയവൺ സൂപ്പർ കപ്പ് 2025' ഫുട്ബാൾ ടൂർണമെന്റിന് കൊടിയേറി. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളുടെ ഹർഷാരവങ്ങളോടെയാണ് രണ്ടാമത് സൂപ്പർ കപ്പിന്റെ കിക്കോഫ് നടന്നത്. മീഡിയവൺ ജി.സി.സി ഹെഡ് സവാബ് അലി, മേളയുടെ മുഖ്യ പ്രായോജകരായ എച്ച്.എം.ആർ കമ്പനി മാനേജിങ് ഡയറക്ടർ നൗഫൽ കാസർകോട് എന്നിവർ ചേർന്ന് മത്സര ഉദ്ഘാടനം നടത്തി. യാംബുവിലെ രാഷ്ട്രീയ, സാംസ്കാരിക, കായിക സംഘടനകളുടെ നേതാക്കളും പ്രമുഖ സ്ഥാപന പ്രതിനിധികളും ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൾമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ചാണ് ഫുട്ബാൾ മേള നടക്കുന്നത്.
ആദ്യ ദിവസം നടന്ന മത്സരങ്ങളിൽ പ്രമുഖരായ 10 ടീമുകളാണ് മാറ്റുരച്ചത്. യാംബുവിലെ വിവിധ സ്കൂൾ വിദ്യാർഥികളും മലർവാടി ബാലസംഘം കുരുന്നുകളും നടത്തിയ വിവിധ കലാപ്രകടനങ്ങൾ ഉദ്ഘാടന പരിപാടിയെ വർണാഭമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.