മീഡിയവൺ ചാനലിനെ നിരോധിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിച്ച സുപ്രീംകോടതി വിധിയിൽ ആഹ്ലാദം പങ്കിടാൻ ഒത്തുചേർന്ന ജുബൈൽ പൗരാവലി
ജുബൈൽ: മീഡിയവൺ ചാനലിനെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിച്ച സുപ്രീംകോടതി വിധി ജനാധിപത്യ ഇന്ത്യക്ക് ഏറെ ആശ്വാസം നൽകുന്നതാണെന്ന് ജുബൈലിലെ പ്രവാസി സമൂഹം.
ബദ്ർ അൽ ഖലീജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മീഡിയവൺ-ഗൾഫ് മാധ്യമം കോഓഡിനേഷൻ കമ്മിറ്റി ജുബൈൽ രക്ഷാധികാരി നാസർ ഓച്ചിറ അധ്യക്ഷത വഹിച്ചു.
മീഡിയവൺ എഡിറ്റർ പ്രമോദ് രാമന്റെ സന്ദേശം യോഗത്തിൽ പ്രദർശിപ്പിച്ചു.
വിവിധ സംഘടന ഭാരവാഹികളായ ഉസ്മാൻ ഒട്ടുമ്മൽ, അഷ്റഫ് മൂവാറ്റുപുഴ, നൂഹ് പാപ്പിനിശ്ശേരി, പി.കെ. നൗഷാദ്, നിസാം യഅ്ഖൂബ്, കബീർ സലഫി, എൻ.കെ. സനിൽകുമാർ, ശിഹാബ് കായംകുളം, തോമസ് മാത്യു മമ്മൂടൻ, മുഫീദ് കൂരിയാടൻ, ഫൈസൽ കോട്ടയം, കെ.പി. മുനീർ എന്നിവർ സംസാരിച്ചു.
നിരോധനം പിൻവലിച്ച നടപടിയിൽ സന്തോഷിച്ച് മധുരവിതരണം നടന്നു. സാബു മേേലതിൽ സ്വാഗതവും അബ്ദുല്ല സഈദ് നന്ദിയും പറഞ്ഞു. ശിഹാബ് പെരുമ്പാവൂർ, കരീം ആലുവ, നിയാസ് എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.