മീഡിയവൺ-മലർവാടി-ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ പ്രശ്നോത്തരി മദീന ഏരിയതല രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തപ്പോൾ
മദീന: ആഗോള മലയാളികളുടെ അറിവ് ഉത്സവമായ മീഡിയവൺ-മലർവാടി- ടീൻഇന്ത്യ ലിറ്റിൽ സ്കോളർ പ്രശ്നോത്തരി മത്സരത്തിന്റെ മദീന ഏരിയതല രജിസ്ട്രേഷൻ ആരംഭിച്ചു. എഴുത്തുകാരനും യുവപ്രഭാഷകനും മദീനയിലെ ടൂർ ഗൈഡുമായ ജഅ്ഫർ എളമ്പിലാക്കോട് രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു.
കുട്ടികളെയും കൗമാരക്കാരെയും അറിവിന്റെ വീഥിയിലേക്ക് കൈപിടിച്ചു നടത്താനുള്ള പുതിയ അവസരമാണ് മീഡിയവൺ- മലർവാടി- ടീൻഇന്ത്യ ലിറ്റിൽ സ്കോളർ മത്സരം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലർവാടി സോണൽ കോഓഡിനേറ്റർ നസീഫ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് IIttlescholar.mediaoneonline.com എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.