പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഉമർ പണിക്കരവീട്ടിലിന് കേളി യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 31 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഒലയ്യ ഏരിയ സുലൈമാനിയ യൂനിറ്റ് അംഗം ഉമർ പണിക്കരവീട്ടിലിന് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം എടപ്പാൾ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ 33 വർഷമായി റിയാദിലെ സുലൈമാനിയയിൽ ഒരു തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
സുലൈമാനിയ മലസ് റസ്റ്റാറൻറിൽ നടന്ന ചടങ്ങിൽ യൂനിറ്റ് ജോ.ട്രഷറർ റഷീദ് അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടേറിയറ്റ് അംഗം നസീർ മുള്ളൂർക്കര, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, പ്രസിഡൻറ് റിയാസ് പള്ളാട്ട്, ജോ. സെക്രട്ടറി മുരളീകൃഷ്ണൻ, യൂനിറ്റ് അംഗം ത്വയ്യിബ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ യൂനിറ്റിെൻറ ഉപഹാരം യൂനിറ്റ് സെക്രട്ടറി ഷാനവാസ് ഉമ്മർ പണിക്കരവീട്ടിലിന് കൈമാറി. സെക്രട്ടറി ഷാനവാസ് സ്വാഗതവും ഉമർ പണിക്കരവീട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.