ഉപേക്ഷിക്കുന്ന ഇഹ്റാം വസ്ത്രങ്ങൾ ഇനി വീണ്ടും ഉപയോഗിക്കും; സൗദിയുടെ വലിയ പരിസ്ഥിതി സൗഹൃദ നീക്കം

റിയാദ്: ഹജ്ജ് തീർഥാടകർ ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന ഇഹ്റാം വസ്ത്രങ്ങൾ പുനരുപയോഗിച്ച് സൗദി ഫാഷൻ കമീഷൻ വലിയൊരു പരിസ്ഥിതി സൗഹൃദ നേട്ടം കൈവരിച്ചു. ഏകദേശം ഒരു ലക്ഷം ടൺ ഇഹ്റാം വസ്ത്രങ്ങളാണ് ഇത്തരത്തിൽ വിജയകരമായി പുനരുപയോഗിച്ചത്. വസ്ത്രങ്ങൾ വെറുതെ പാഴാകുന്നത് തടയാനും പരിസ്ഥിതിയെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഈ പുതിയ പദ്ധതി നടപ്പാക്കിയത്.

ഇങ്ങനെ വസ്ത്രങ്ങൾ പുനരുപയോഗിച്ചതിലൂടെ 61.5 കോടി കിലോഗ്രാം കാർബൺ വായുവിൽ കലരുന്നത് ഒഴിവാക്കാൻ സാധിച്ചു. ഇത് ഏകദേശം രണ്ടരക്കോടിയിലധികം മരങ്ങൾ പുതുതായി നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ നേട്ടമാണെന്ന് അധികൃതർ വ്യക്തമാക്കി. 2025-ലാണ് ഫാഷൻ കമീഷൻ 'സസ്റ്റൈനബിൾ ഇഹ്റാം ഇനിഷ്യേറ്റീവ്' എന്ന പേരിൽ ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഹജ്ജ് സീസണിന് ശേഷം ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങൾ ശേഖരിച്ച്, ശാസ്ത്രീയമായി തരംതിരിച്ച് സംസ്കരിച്ചാണ് പുതിയ ഇഹ്റാം വസ്ത്രങ്ങൾ ഉൽപ്പാദിപ്പിക്കുന്നത്.

Tags:    
News Summary - ഇഹ്റാം വസ്ത്രങ്ങൾ ഇനി പുനരുപയോഗിക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.