മെക് സെവൻ ഹെൽത്ത് ക്ലബ് അംഗങ്ങൾ അൽ മറായി അഗ്രോ ഫാം സന്ദർശിച്ചപ്പോൾ
‘മെക് സെവൻ’ റിയാദ് പിക്നിക്
റിയാദ്: ‘മെക് സെവൻ’ റിയാദ് ഹെൽത്ത് ക്ലബ് സൗജന്യ സ്റ്റഡി ടൂർ സംഘടിപ്പിച്ചു. റിയാദിൽനിന്ന് 100ഓളം കുടുംബങ്ങള്‍ ഉള്‍പ്പെടെ അൽ മറായി അഗ്രോ ഫാം സന്ദർശിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഹൃദ്യമായ അനുഭവം നല്കാന് യാത്രക്ക് കഴിഞ്ഞു. പാൽ തരുന്ന പശുക്കളെ കാണാൻ അനുമതിയില്ലെങ്കിലും ആധുനിക സാങ്കേതിക വിദ്യയിൽ ടച്ച് സ്ക്രീനിൽ അൽ ഖർജ് ഫാം ഓഡിറ്റോറിയത്തിലെ കാഴ്ചകള്‍ നല്ല അനുഭവമായി മാറി.
തിരിച്ചുവരുമ്പോൾ അൽ മറായി അധികൃതർ സമ്മാന പൊതികൾ സംഘാംഗങ്ങള്‍ക്ക് കൈമാറി. രാവിലെ 7.30ന് പുറപ്പെട്ട സംഘം ഉച്ചക്ക് 12ഓടെ തിരിച്ചെത്തി. ബത്ഹ, മലസ് ഹെൽത്ത് ക്ലബ് ട്രൈനേഴ്സ് മഷ്ഫർ, സമീർ, ലത്തീഫ് കക്കാട്, ഫൈസൽ ബത്ഹ എന്നിവര്‍ യാത്രക്ക് നേതൃത്വം നൽകി. പരിപാടി എൻജി. ഷുക്കൂർ പൂക്കയിലും സ്റ്റാൻലിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. നാസർ ലൈസ്, അബ്ദു പരപ്പനങ്ങാടി, സിദ്ദീഖ് കല്ലുപറമ്പൻ, ഷറഫു, അഖിനാസ്, കോയ മൂവാറ്റുപുഴ, പി.ടി.എ. ഖാദർ, അബ്ദുറസാഖ് കൊടുവള്ളി, അബ്ദുൽ കരീം, ഇസ്മാഈൽ കണ്ണൂർ എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.