ഹജ്ജിനെത്തിയ പ്രാസ്ഥാനിക നേതാക്കൾക്ക് മക്ക ഐ.സി.എഫ് ആൻഡ് ആർ.എസ്.സി സംയുക്തമായി നൽകിയ സ്വീകരണ പരിപാടിയിൽ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം സംസാരിക്കുന്നു
മക്ക: ഹജ്ജിനെത്തിയ പ്രാസ്ഥാനിക നേതാക്കൾക്ക് മക്ക ഐ.സി.എഫ് ആൻഡ് ആർ.എസ്.സി സംയുക്തമായി സ്വീകരണ സമ്മേളനം സംഘടിപ്പിച്ചു. മക്ക അജ് യാദ് മകാരിം ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീൻകുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു.
കൊയിലാട്ട് കുഞ്ഞി സീതിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തി.
വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ പ്രകോപനങ്ങളിൽ മുസ്‍ലിം സമൂഹം വശംവദരാവരുതെന്ന് അദ്ദേഹം പറഞ്ഞു. മുസ്‍ലിം നാമധാരികളും യുവതലമുറയിൽ നിന്ന് ചെറിയൊരു വിഭാഗവും ആവിഷ്കാരസ്വതന്ത്ര്യത്തിന്റെ പേരിൽ മതത്തെക്കുറിച്ചു വേണ്ടത് പോലെ പഠിക്കാതെ ഇസ്‍ലാമിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന വർത്തമാനകാല സാഹചര്യങ്ങൾ പ്രബോധകർ തിരിച്ചറിയണമെന്നും അദ്ദേഹം ഉണർത്തി.
'നമ്മുടെ നേതാക്കൾ നമ്മുടെ വഴികാട്ടികൾ' എന്ന വിഷയത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ക്ലാസെടുത്തു. മുഹമ്മദ് ഷാഫി ബാഖവി, അഹമ്മദ് കബീർ താഴെ ചൊവ്വ, മുഹമ്മദ് ഹനീഫ് അമാനി തുടങ്ങിയവർ സംസാരിച്ചു. ഷിഹാബുദ്ദീൻ അൽബുഖാരി തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി.
നേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി. മുഹമ്മദലി സഖാഫി വള്ളിയാട്, അൻവർ സഖാഫി കാന്തപുരം, കരീം സഖാഫി ഇടുക്കി, അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല തുടങ്ങിയ സമസ്ത, കേരള മുസ്‍ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, ഐ.സി.എഫ്, ആർ.എസ്.സി നേതാക്കൾ സംബന്ധിച്ചു.
മുഹമ്മദ് മുസ്‌ലിയാർ, അഷ്‌റഫ് പേങ്ങാട്, റഷീദ് വേങ്ങര, മുഹമ്മദലി വലിയോറ, ബഷീർ സഖാഫി, ജമാൽ മുക്കം, ഇമാംഷാ, ഷാജഹാൻ, ഹുസൈൻ ഹാജി കൊടിഞ്ഞി, ഷുഹൈബ് പുത്തൻപള്ളി, സിറാജ് വില്യപ്പള്ളി, അബൂബക്കർ കണ്ണൂർ, സലാം ഇരുമ്പുഴി എന്നിവർ നേതൃത്വം നൽകി. അബ്ദുൽ റഷീദ് അസ്ഹരി സ്വാഗതവും ഖയ്യൂം ഖാദിസിയ്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.