ജൂൺ 28 മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം

ജിദ്ദ: ജൂൺ 28 (ശവ്വാൽ 25) മുതൽ ദുൽഹജ്ജ് 10 വരെ മക്കയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുമെന്ന് മക്ക മേഖല ഗവർണറേറ്റ് വ്യക്തമാക്കി. പതിവുപോലെ ഇത്തവണയും ഹജ്ജ് സീസണിൽ മക്കക്കടുത്ത വിവിധ ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധനയുണ്ടാകും.

കാറുകളും ബസുകളും ട്രാക്കുകളും പരിശോധിക്കുന്നതിലുൾപ്പെടും. ട്രെയിൻ വഴി മക്കയിലേക്ക് കടക്കുന്നതിനും നിയന്ത്രണമുണ്ടാകും. മക്കക്കും മദീനക്കുമിടയിൽ ട്രെയിൻ സർവീസ് തുടങ്ങിയ ശേഷമുള്ള ആദ്യ ഹജ്ജ് സീസണാണിത്. മക്ക ഇഖാമയുള്ളവരെയും സീസൺ ജോലികൾക്കും മറ്റും മക്കയിലേക്ക് കടക്കാൻ പ്രത്യേക അനുമതി പത്രം ലഭിച്ചവരെയും തടയില്ലെന്നും ഗവർണറേറ്റ് വ്യക്തമാക്കി.

Tags:    
News Summary - Mecca entry June 28 onwards-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.