എം.ഇ.എ എൻജിനീയറിങ് കോളജ് അലുമ്നി റിയാദ് ചാപ്റ്റർ കുടുംബസംഗമത്തിൽ പങ്കെടുത്തവർ
റിയാദ്: എം.ഇ.എ എൻജിനീയറിങ് കോളജ് അലുമ്നി റിയാദ് ചാപ്റ്റർ (എം.ഇ.സി.എ.ആർ) ആദ്യ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ഉദ്ഘാടനവും കുടുംബ സംഗമവും റിയാദ് എക്സിറ്റ് 18-ലെ സദാ കമ്യൂണിറ്റി സെന്ററിൽ നടന്നു.
വിശിഷ്ടാതിഥികളും അലുമ്നി അംഗങ്ങളുടെ കുടുംബങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രസിഡൻറ് മുഹമ്മദ് നിഷാദ് അധ്യക്ഷത വഹിച്ചു. കേരള എൻജിനീയറിങ് ഫോറം പ്രസിഡൻറ് അബ്ദുൽ നിസാർ ഉദ്ഘാടനം നിർവഹിച്ചു. കെ.ഇ.എഫ് സെക്രട്ടറി മുഹമ്മദ് ഹഫീസ് പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു. അലുമ്നി കമ്മിറ്റിയുടെ ഭാവിപദ്ധതികളെ കുറിച്ച് വൈസ് പ്രസിഡൻറ് ലബീബ് ആനമങ്ങാടൻ, സെക്രട്ടറി ഉസ്മാൻ മേലാറ്റൂർ, ജോയൻറ് സെക്രട്ടറി മുഹമ്മദ് ബാസിം, ട്രഷറർ അനസ് തയ്യിൽ, സ്പോർട്സ് കോഓഡിനേറ്റർ ജസീം ആര്യാട്ടിൽ എന്നിവർ സംസാരിച്ചു.
ലേഡീസ് വിങ് കോഓഡിനേറ്റർ ഹാമിദ ഷെറിൻ നന്ദി പറഞ്ഞു. വൈസ് പ്രസിഡൻറ് സമീറലിയും മീഡിയ ആൻഡ് പി.ആർ കോഓഡിനേറ്റർ മുഹമ്മദ് നിയാസും വേദിയിൽ സന്നിഹിതരായി.
ആർട്സ് കോഓഡിനേറ്റർ മുഹമ്മദ് റിയാസും ജുനൈസ് തങ്ങളും ചേർന്ന് നിയന്ത്രിച്ച ചടങ്ങിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ചാപ്റ്റർ അംഗങ്ങൾ ചേർന്ന് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.