വിദേശ ഉംറ തീർഥാടകരുടെ വിസ പരമാവധി നീട്ടുക 30 ദിവസമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം

ജിദ്ദ: വിദേശത്ത് നിന്ന് വരുന്ന തീർഥാടകരുടെ ഉംറ വിസയുടെ കാലാവധി 30 ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനാൽ അത് നീട്ടാൻ സംവിധാനം അനുവദിക്കുന്നില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് സൗദി അറേബ്യ അനുവദിച്ച വിസ ഇലക്ട്രോണിക് വിസയാണെന്ന്​ മന്ത്രാലയം വിശദീകരിച്ചു.

സൗദിയിലെ താമസ കാലയളവിൽ മക്ക, മദീന മാത്രമല്ല, സൗദിയിലെ എല്ലാ നഗരങ്ങൾക്കുമിടയിൽ സഞ്ചരിക്കാം. ഇരുഹറമുകളിലും ആരോഗ്യ മുൻകരുതൽ നടപടികൾ നടപ്പാക്കിയതിനാൽ ആവർത്തിച്ചുള്ള ഉംറ പെർമിറ്റുകൾ നൽകുന്നതിന് അനുവദിച്ച കാലയളവ് പത്ത്​ ദിവസമായി പരിമിതപ്പെടുത്തിയതായും ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു.

വിദേശത്ത് നിന്ന് വരുന്ന തീർഥാടകർ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് മുമ്പ് 'ഖുദൂം' പ്ലാറ്റ്‌ഫോമിൽ വാക്‌സിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. സൗദിയിലെത്തിയതിന് ശേഷം 'തവക്കൽന' 'ഇഅ്​തമർനാ' ആപ്പുകളിലും രജിസ്റ്റർ ചെയ്യണം. തവക്കൽനയിലെ ആരോഗ്യ നില അപ്‌ഡേറ്റ് ചെയ്‌ത ശേഷം ഉംറയ്ക്കും നമസ്ക്കാരത്തിനും റൗദാ സന്ദർശനത്തിനുമുള്ള പെർമിറ്റുകൾ ഇഅ്​തമർനാ, തവക്കൽനാ എന്നിവയിലൂടെ ബുക്ക്​ ചെയ്യാമെന്നും ആവശ്യമായ പെർമിറ്റുകൾ ഉംറ കമ്പനി നൽകുമെന്നും ഹജ്ജ്​ ഉംറ കമ്പനി അറിയിച്ചു.

Tags:    
News Summary - maximum visa extension for foreign Umrah pilgrims is only 30 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.