പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ദമ്മാമിൽ മാവൂർ ഏരിയ പ്രവാസി സംഘം ആദരിച്ചപ്പോൾ
ദമ്മാം: കഴിഞ്ഞ അധ്യയന വർഷം സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകളിൽ ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽനിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ മാപ്സ് ബാലവേദി അംഗങ്ങളായ മുഹമ്മദ് നാഫിഹ്, മുഹമ്മദ് നസീഹ് എന്നിവരെ മാവൂർ ഏരിയ പ്രവാസി സംഘം (മാപ്സ്) ദമ്മാം അനുമോദിച്ചു.
മാപ്സ് ദമ്മാമിനു നല്കിയ സമഗ്ര സംഭാവനകൾക്ക് ഹകീം ചെറുപ്പയെയും ചടങ്ങിൽ അനുമോദിച്ചു.മാവൂരിലെ വ്യത്യസ്ത മേഖലകളിൽ നടന്ന ചടങ്ങിൽ മാപ്സ് പ്രസിഡന്റ് ദീപക് ദേവദാസ്, ജനറൽ സെക്രട്ടറി നിപുൺ കണ്ണിപറമ്പ, എക്സിക്യൂട്ടിവ് അംഗം നൗഷാദ് എ.ടു.ഇസഡ്, മാപ്സ് മുൻ എക്സിക്യൂട്ടിവ് അംഗങ്ങൾ ആയ ഹംസ ഏറക്കോടൻ, ഫൈസൽ എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.