മാസ് തബൂക്ക് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ
പരിപാടിയിൽനിന്ന്
തബൂക്ക്: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവിസിന്റെ (മാസ് തബൂക്ക്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ലോക കേരള സഭാംഗം ഫൈസൽ നിലമേൽ ദേശീയ പതാക ഉയർത്തി. ബാലവേദി കുട്ടികളും മാസ് പ്രവർത്തകരും റാലിയോടെയാണ് പതാക ഉയർത്തൽ ചടങ്ങിലേക്കെത്തിയത്. തുടർന്ന് നടന്ന യോഗത്തിൽ മുസ്തഫ തെക്കൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം ഫൈസൽ നിലമേൽ അവതരിപ്പിച്ചു. പ്രതിജ്ഞ നാദിയ ചൊല്ലിക്കൊടുത്തു.
ഉബൈസ് മുസ്തഫ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. രാജ്യം സവിശേഷമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്ന തെന്നും ഇന്ത്യയുടെ ഭരണഘടനയും പാർലമെന്ററി ജനാധിപത്യ സംവിധാനങ്ങളും അട്ടിമറിക്കപ്പെടുമെന്ന കടുത്ത ആശങ്കയും ഭീതിയും നിലനിൽക്കുകയാണെന്നും അതിനെതിരെ ജാഗ്രത കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. റഹീം ഭരതന്നൂർ, സാജിത ടീച്ചർ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസാ പ്രസംഗം നടത്തി. പ്രവീൺ പുതിയാണ്ടി സ്വാഗതവും ബിനുമോൻ ബേബി നന്ദിയും പറഞ്ഞു.
ജോസ് സ്കറിയ, അബ്ദുൽ ഹഖ്, ഷമീർ, വിശ്വൻ, ചന്ദ്രശേഖരകുറുപ്പ്, ബിനു ആസ്ട്രോൺ, അരുൺ, സനുഗോപി, മാത്യു തോമസ്, സന്തോഷ് കുമാർ, ജാബിർ കോതമംഗലം, സെൻസൻ കുര്യാക്കോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്തവർക്ക് സ്വാതന്ത്ര്യദിന കേക്കും പായസവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.