ജിദ്ദ: മക്ക, അൽബാഹ മേഖലകളിൽ പൗരാണിക മസ്ജിദുകളുടെ പുനരുദ്ധാരണ ജോലികൾ പൂർത ്തിയായി. അമീർ മുഹമ്മദ് ബിൻ സൽമാൻ ഹിസ്റ്റോറിക് മസ്ജിദ് വികസന പദ്ധതി ഒന്നാംഘട ്ടത്തിെൻറ ഭാഗമായാണ് ഇൗ പണികൾ പൂർത്തിയാക്കിയത്. ത്വാഇഫിലെ മസ്ജിദ് ജരീർ അൽബജ്ലി, മസ്ജിദ് സുലൈമാൻ, അൽബാഹ മേഖലയിലെ മലദ്, അത്വാവില, ദുഫൈർ എന്നീ പള്ളികളുടെ നവീകരണ ജോലികളാണ് പൂർത്തിയായത്. ഇവിടങ്ങളിലെ നമസ്കാരം ആരംഭിച്ചിട്ടുണ്ട്. ചില പള്ളികളിൽ 40ഉം 60ഉം വർഷമായി നമസ്കാരം നിർത്തിവെച്ചിരിക്കയായിരുന്നു.
മക്ക മേഖലയിലെ ഏറ്റവും പുരാതന പള്ളികളിലൊന്നാണ് ത്വാഇഫിലെ മസ്ജിദ് ജരീൽ അൽജബ്ലി. ഹിജ്റ വർഷം 10ലാണ് ഇത് നിർമിച്ചത്. മസ്ജിദ് സുലൈമാൻ ഹിജ്റ വർഷം 300ലാണ് നിർമിച്ചത്. ത്വാഇഫിലെ ചരിത്രപ്രധാന കെട്ടിടങ്ങളിലൊന്നാണിത്. അൽബാഹയിൽ മൂന്നു പള്ളികളുടെ നവീകരണമാണ് ഇപ്പോൾ പൂർത്തിയായത്. മലദ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് മലദിൽ 34 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്. മസ്ജിദ് അത്വാവിയിൽ 130 പേരെയും മസ്ജിദ് ദുഫൈറിൽ 88 പേരെയും ഉൾക്കൊള്ളാനാവും. രാജ്യത്തെ വിവിധ മേഖലകളിലെ 30 പൗരാണിക പള്ളികളാണ് ഇൗ പദ്ധതിക്ക് കീഴിൽ നവീകരിക്കുന്നത്. 50 ദശലക്ഷം റിയാലാണ് പള്ളി നവീകരണത്തിന് വകയിരുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.