മസ്ജിദുന്നബവിയിൽ ആളുകൾക്കിടയിൽ സുഗന്ധ തൈലം പകരുന്നു

മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ദി​വ​സ​വും സു​ഗ​ന്ധം പ​ര​ത്തു​ന്ന​ത്​ 40 ത​വ​ണ

മ​ദീ​ന: റ​മ​ദാ​നാ​യ​​തോ​ടെ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ സു​ഗ​ന്ധം പ​ര​ത്തു​ന്ന പ്ര​ക്രി​യ സ​ജീ​വ​മാ​ക്കി. ദി​വ​സ​വും 40 ത​വ​ണ ഹ​റ​മി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സു​ഗ​ന്ധം പ​ര​ത്തു​ന്നു. ഇ​തി​നു​ള്ള റൗ​ണ്ടു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ന​ട​ത്തു​ന്ന​ത്​ മ​ഗ്​​രി​ബി​നും ഇ​ശാ​ക്കു​മി​ട​യി​ലാ​ണ്.

റ​മ​ദാ​​ന്റെ ആ​രം​ഭം മു​ത​ൽ ഹ​റ​മി​നു​ള്ളി​ൽ സു​ഗ​ന്ധം പ​ര​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പ്ര​വാ​ച​ക​​ന്റെ പ​ള്ളി​യി​ലെ സു​ഗ​ന്ധ​ങ്ങ​ൾ​ക്കാ​യു​ള്ള വ​കു​പ്പ്​ ​അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ദി​വ​സം പ​ല ത​വ​ണ സു​ഗ​ന്ധം പു​​ശൂ​ക​യും ഊ​ദ്​ പു​ക​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഏ​റ്റ​വും മി​ക​ച്ച സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളാ​ണ് ഇ​തി​ന്​​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ​രി​ശീ​ല​നം ല​ഭി​ച്ച 25 ജീ​വ​ന​ക്കാ​രു​ണ്ട്.

ദി​വ​സ​വും അ​ര​കി​ലോ​ഗ്രാ​മി​ൽ കു​റ​യാ​ത്ത ഊ​ദ്​ ഇ​വ​ർ പു​ക​ക്കു​ന്ന​താ​യും സു​ഗ​ന്ധ വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - masjid nabawi fragrenced 40 times per day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.