റിയാദ്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് സേവ് ഉപഭോക്താക്കൾക്കായി ന്യൂ ഇയർ മെഗ മിഡ്‌നൈറ്റ് സെയിൽ വമ്പൻ ഓഫറുകളോടെ സംഘടിപ്പിക്കുന്നു. ഡിസംബർ 31ന് വൈകീട്ട് ആറ് മുതൽ പുലർച്ചെ ഒരു മണി വരെ നീളുന്ന ഈ മെഗാ സെയിലിൽ, എട്ട് മണിക്കൂർ തുടർച്ചയായി പ്രത്യേക ഓഫറുകളും ആകർഷകമായ വിലക്കിഴിവുകളും ഉപഭോക്താക്കളെ കാത്തിരിക്കും.
ഈ മെഗ സെയിൽ റിയാദ്, അൽഖോബാർ, അൽ അഹ്സ എന്നിവിടങ്ങളിലുൾപ്പടെ സൗദിയിലെ എല്ലാ മാർക്ക് ആൻഡ് സേവ് ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. ഗ്രോസറി, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ദൈനംദിന ആവശ്യസാധനങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ അവിശ്വസനീയമായ വിലക്കുറവിൽ ലഭ്യമാണ്. പുതുവത്സരത്തെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വരവേൽക്കാൻ കുടുംബസമേതം എത്താൻ ഇത് മികച്ച അവസരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.