റിയാദ്: സൗദിയിലെ മാർക്ക് ആൻഡ് സേവ് അവതരിപ്പിക്കുന്ന 'മാർക്ക് ആൻഡ് സേവ് ഫുഡ് ഫെസ്റ്റിവൽ' ഇന്ന് (ബുധൻ) ആരംഭിക്കും. ആഗസ്റ്റ് 30 വരെ റിയാദിലെ മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ പാർക്കിലെ എക്സിറ്റ് 26 ൽ നടക്കുന്ന മഹോത്സവം രുചിയും വിനോദവും ഒരുമിച്ച് സമ്മാനിക്കുന്ന വേറിട്ട അനുഭവമാകുമെന്ന് സംഘാടകർ പറഞ്ഞു. പരമ്പരാഗത അറബിക് ഭക്ഷണ വൈവിധ്യങ്ങൾ, ലൈവ് കുക്കിംഗ് തുടങ്ങി നിരവധി ആകർഷകമായ പരിപാടികൾ ഫെസ്റ്റിവലിൽ സന്ദർശകർക്ക് ആസ്വദിക്കാം.
70 ഓളം സീറ്റുകളുള്ള ഫുഡ് കോർട്ടിൽ 50 ശതമാനം വരെ വിലക്കുറവിൽ ഹോട്ട് ഫുഡ് ഇനങ്ങൾ, അറബിക് സ്നാക്കുകൾ, ബേക്കറി വിഭവങ്ങൾ, പുതുതായി തയാറാക്കിയ ഭക്ഷണങ്ങൾ എന്നിവ ലഭ്യമാകും. ഫെസ്റ്റിവലിന്റെ ഭാഗമായി തത്സമയ പാചക പ്രകടനങ്ങൾ, വിവിധ മത്സരങ്ങൾ, കുടുംബ സൗഹൃദ വിനോദങ്ങൾ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
മാർക്ക് ആൻഡ് സേവ് മാനേജ്മെന്റ് പ്രതിനിധികൾ റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.
ഫലൂദ, ടിൻ കേക്ക്, ജ്യൂസുകൾ, ഫലം കട്ടുകൾ തുടങ്ങിയവയുമായി കഫേ കോർണർ, ഷവർമ, ഷവായ്, ബ്രോസ്റ്റഡ് ചിക്കൻ, ലൈവ് തന്തൂരി, ബട്ടർ ചിക്കൻ വിഭവങ്ങളുമായി ഹോട്ട് ഫുഡ് ഷോപ്, മനാക്കിഷ്, കുബൂസ്, ഡോണട്ട്, കേക്ക്, അറബിക് ഡെസേർട്ടുകൾ എന്നിവ ഒരുക്കി ബേക്കറി ആൻഡ് ലൈവ് കൗണ്ടർ, ബസ്ബൂസ, ഖുനാഫ, അവാമത്, ബഹൽഷാം, ബക്ലാവ തുടങ്ങിയ അറബിക് മിഠായികൾ, ബർഗർ & സാൻഡ്വിചുകളുമായി ക്വിക്ക് ബൈറ്റ്സ്, വിവിധ തരം ഈത്തപ്പഴങ്ങൾ എന്നിവ ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. ചെഫ്സ് ചാലഞ്ച്, മഫിൻ ആൻഡ് കേക്ക് അലങ്കാരം,
ചീസ് ബോർഡ് അലങ്കാരം, അറബിക് പരമ്പരാഗത ഭക്ഷണമൊരുക്കൽ തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങളുണ്ടായിരിക്കുമെന്നും വിജയികൾക്ക് മാർക്ക് ആൻഡ് സേവ് ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കുമെന്നും സൗദി ഓപറേഷൻ മാനേജർ അനീസ് കക്കാട്ട്, ജനറൽ മാനേജർ അഷ്റഫ് തലപ്പടി, ബയിങ് ഹെഡ് അഷ്റഫ് പുതുപ്പള്ളി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.