അമിത വണ്ണമുള്ള മൻസൂർ അൽഷരാരി ചികിത്സയെ തുടർന്ന്​ നടക്കാൻ തുടങ്ങിയപ്പോൾ

അമിത വണ്ണമുള്ള മൻസൂർ അൽഷരാരിയു​െട ചികിത്സ വിജയം കാണുന്നു

ജിദ്ദ: അമിത വണ്ണമുള്ള മൻസൂർ അൽഷരാരിയു​െട ചികിത്സ വിജയം കാണുന്നു. സൗദി അറേബ്യയിലെ ഏറ്റവും തടിയുള്ള ആളായ ഈ 40കാരന്​​ സ​ന്തോഷ ദിനങ്ങളാണ്​ വന്നെത്തിയിരിക്കുന്നത്​.

ആറുവർഷത്തോളമായി അമിതവണ്ണത്തെ തുടർന്ന്​ നടക്കാൻ കഴിയാതെ വിഷമിച്ചിരുന്ന യുവാവ്​ നീണ്ട ചികിത്സക്കൊടുവിൽ കഴിഞ്ഞ ദിവസം​ പതുക്കെ നടക്കാൻ തുടങ്ങി​. റിയാദിലെ കിങ്​ സഊദ്​ യൂനിവേഴ്​സിറ്റി ആശുപത്രിയിൽ കഴിയുന്ന മൻസൂർ അൽഷരാരി വീൽചെയറിൽനിന്ന്​ എഴുന്നേറ്റ്​ ഡോക്​ടർമാരുടെ സഹായത്തോടെ നടക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി​. ആറു​ വർഷത്തിന്​ ശേഷമാണ്​ പതിയെയെങ്കിലും നടക്കാൻ തുടങ്ങിയത്​.

നടക്കാൻ കഴിഞ്ഞത്​ അമിതവണ്ണം കുറക്കാൻ നടത്തിയ ശസ്​​ത്രക്രിയകളും ശാരീരിക വ്യായാമങ്ങളും വിജയകരമായതി​െൻറയും സാധാരണ നിലയി​ലേക്ക്​ യുവാവ്​ തിരിച്ചുവരുന്നതി​െൻറയും സൂചനകളാണെന്ന്​ കിങ്​ സഉൗദ്​ ആശുപത്രി അധികൃതർ വ്യക്തമാക്കി. ഈ വർഷം ജൂലൈയിലാണ്​ 500 കിലോക്ക്​ മുകളിൽ ഭാരമെത്തിയ മൻസൂർ അൽഷരാരിയെ യൂനിവേഴ്​സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഡോക്​ടർമാരും നഴ്​സുമാരും ടെക്​നീഷ്യന്മാരുമായി 60 പേരാണ്​ ഇദ്ദേഹത്തെ പരിചരിച്ചിരുന്നത്​. 35ാം വയസ്സ്​​​ മുതലാണ്​ മൻസൂൽ അൽഷരാരിക്ക്​ ശരീരവണ്ണം കൂടാൻ തുടങ്ങിയത്​. തുടക്കത്തിൽ 100 കിലോ മാത്രമായിരുന്നു ഭാരം. പിന്നീട്​ 450 കിലോയിലെത്തി. അൽ ഖുറയാത്തിലെ ഡോക്​ടർമാരുടെ ​ചികിത്സയിലൂടെ 250 കിലോ ഭാരമാക്കി ചുരുക്കി​െയങ്കിലും വീണ്ടും ശരീരവണ്ണം കൂടി 500 കിലോ കവിയുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനും ഉറക്കത്തിനും ശ്വാസോച്ഛാസത്തിനും പല പ്രയാസങ്ങളും കൂടി. പിന്നീട്​ ഗവൺമെൻറി​െൻറ നിർദേശത്തിൽ ​വിദഗ്​ധ ചികിത്സക്കായി പ്രത്യേക വിമാനത്തിൽ റിയാദിലെത്തിക്കുകയായിരുന്നു.

Tags:    
News Summary - Mansoor Alsharari's treatment of obesity is successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.