നജ്‌റാനിൽ ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അത്യാധുനിക വിനോദ കേന്ദ്രം വരുന്നു; പ്രഖ്യാപനവുമായി തുർക്കി ആലുശൈഖ്

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലയായ നജ്‌റാനിൽ 2027-ഓടെ വൻകിട വിനോദ കേന്ദ്രം യാഥാർത്ഥ്യമാകുന്നു. ഒരു ലക്ഷത്തോളം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ജനറൽ എന്റർടൈൻമെൻറ്​ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ആണ് നിർവഹിച്ചത്.

നജ്‌റാൻ നഗരത്തി​െൻറ ഹൃദയഭാഗത്ത് ഒരുങ്ങുന്ന ഈ ബൃഹദ് പദ്ധതിയിൽ ആഗോള നിലവാരത്തിലുള്ള വിനോദ സംവിധാനങ്ങൾ, വൈവിധ്യമാർന്ന റെസ്റ്റോറന്റുകൾ, സവിശേഷമായ സാംസ്കാരിക പരിപാടികൾ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ അണിനിരക്കും. പ്രദേശവാസികൾക്കും സന്ദർശകർക്കും ഒരുപോലെ മികച്ച വിനോദാനുഭവങ്ങൾ സമ്മാനിക്കുന്ന രീതിയിലാണ് ഇതി​െൻറ രൂപകൽപ്പന.

 

രാജ്യത്തെ വിനോദ മേഖലക്ക് നൽകുന്ന അതിരുകളില്ലാത്ത പിന്തുണക്കും, നജ്‌റാനിൽ ഇത്തരമൊരു അസാധാരണ വിനോദ കേന്ദ്രം സ്ഥാപിക്കാൻ അനുമതി നൽകിയതിനും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും തുർക്കി ആലുശൈഖ് എക്സ്  പ്ലാറ്റ്‌ഫോമിലൂടെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.

അടുത്ത വർഷം (2027) പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ പ്രതീക്ഷിക്കുന്ന ഈ കേന്ദ്രത്തിൽ വിനോദ ഇടങ്ങൾക്കും റെസ്റ്റോറന്റുകൾക്കും പുറമേ, അത്യാധുനിക സിനിമ-നാടക തിയേറ്ററുകൾ, വിവിധ കലാപ്രകടനങ്ങൾക്കുള്ള വേദികൾ, സവിശേഷമായ മറ്റ് വിനോദ പരിപാടികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നജ്‌റാൻ മേഖലയുടെ ടൂറിസം-വിനോദ മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നതായിരിക്കും ഈ പുതിയ പദ്ധതി.

Tags:    
News Summary - A state-of-the-art entertainment center coming up across one lakh square meters in Najran; Turki Al-Alshaikh makes the announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.