മോ​ഡേ​ൺ അ​റേ​ബ്യ ക​മ്പ​നി, ഡെ​ലി ബ്രാ​ൻ​ഡ് സാ​ര​ഥി​ക​ൾ ജി​ദ്ദ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ഡെലി സ്റ്റേഷനറി സൗദി അറേബ്യയിലേക്ക്; മോഡേൺ അറേബ്യയുമായി പങ്കാളിത്തം

ജിദ്ദ: ആഗോള സ്റ്റേഷനറി രംഗത്തെ പ്രമുഖ ചൈനീസ് ബ്രാൻഡായ ‘ഡെലി സ്റ്റേഷനറി’ സൗദി അറേബ്യൻ വിപണിയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു. സൗദിയിലെ പ്രമുഖ വ്യാപാര ഗ്രൂപ്പായ ‘മോഡേൺ അറേബ്യ സ്റ്റേഷനറി കമ്പനി’യുമായി ചേർന്നുള്ള തന്ത്രപരമായ സംയുക്ത സംരംഭത്തിലൂടെ പതിനായിരത്തിലധികം അന്താരാഷ്ട്ര ബ്രാൻഡ് ഉൽപന്നങ്ങളാണ് പ്രാദേശിക വിപണിയിൽ എത്തുന്നത്. പുതിയ പങ്കാളിത്തത്തിെൻറ ഔദ്യോഗിക പ്രഖ്യാപനവും ഉൽപന്ന പ്രദർശനവും തിങ്കളാഴ്ച ജിദ്ദ മദീനാ റോഡിലുള്ള മാരിയറ്റ് ഹോട്ടലിൽ നടന്നു.

സൗദിയിലുടനീളം സ്വന്തം ഷോറൂമുകൾ ആരംഭിക്കാനും ശക്തമായ വിതരണ ശൃംഖല വികസിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 1981-ൽ സ്ഥാപിതമായ ഡെലി ഗ്രൂപ്, 150-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഷനറി നിർമാതാക്കളിൽ ഒന്നാണ്. സ്കൂൾ വിദ്യാർഥികൾ, പ്രഫഷനലുകൾ, ആർട്ടിസ്റ്റുകൾ എന്നിവർക്കായി 24 വിഭാഗങ്ങളിലായി ഇരുപതിനായിരത്തിലധികം ഉൽപന്നങ്ങൾ ഇവർക്കുണ്ട്. പേനകൾ, ഓഫിസ് സപ്ലൈസ്, കാൽക്കുലേറ്ററുകൾ എന്നിവക്കു പുറമെ പ്രീമിയം ആർട്ട് ലൈനുകളും, ‘അഗ്നൈറ്റ്’ സ്പോർട്സ് ബ്രാൻഡും ഇതിൽ ഉൾപ്പെടുന്നു.

സൗദി അറേബ്യയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, വർധിച്ചുവരുന്ന ബിസിനസ്-വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മികച്ച ഓഫിസ്-സ്കൂൾ സൊല്യൂഷനുകൾ നൽകാൻ ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി. മോഡേൺ അറേബ്യയുടെ പ്രാദേശിക അനുഭവസമ്പത്തും ഡെലിയുടെ ആഗോള ഉൽപാദന ക്ഷമതയും വിപണിയിൽ പുതിയ മുന്നേറ്റമുണ്ടാക്കും. ജിദ്ദയിൽ നടന്ന വാർത്തസമ്മേളനത്തിൽ മോഡേൺ അറേബ്യ കമ്പനി സാരഥി ഉസാം അൽ ഗാംദി, ഡെലി മിഡിലീസ്റ്റ് മാനേജർ ഷാക്കിർ, ഡെലി പ്രതിനിധി കർട്ടർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Deli Stationery partners with Modern Arabia to enter Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.