ജീസാനിൽ മാമ്പഴമേള തുടങ്ങി

ജീസാൻ: 12ാമത് ജീസാൻ മേഖല മാമ്പഴ ​മേള തുടങ്ങി. ജീസാൻ പട്ടണത്തിലെ മർക്കസ്​ ഖാദി കോമേഴ്​സ്യൽ മാളിൽ ഒരുക്കിയ മേള മേഖലാ ഗവർണറേറ്റ്​ സുരക്ഷ കാര്യ അണ്ടർ സെ​ക്രട്ടറി സുൽത്താൻ ബിൻ അഹ്​മ്മദ്​ അൽസുദൈരി ഉദ്​ഘാടനം ചെയ്​തു. ശേഷം  മേളയിലെ വിവിധ സ്​റ്റാളുകൾ സന്ദർശിച്ചു. മേള പത്ത്​ ദിവസം നീണ്ടു നിൽക്കും.

രാജ്യത്ത് ഏറ്റവും കൂടുതൽ മാമ്പഴം ക്യഷി ചെയ്യുന്ന മേഖലകളിലൊന്നാണ് ജീസാൻ. ഏകദേശം നാൽപതിലേറെ ഇനം മേത്തരം മാമ്പഴങ്ങൾ മേളയിൽ പ്രദർശനത്തിനുണ്ടാകുമെന്ന് ജീസാൻ മേഖല കൃഷി ഗവേഷണ കേന്ദ്ര ജനറൽ മേധാവി എൻജി. അബ്​ദുറഹ്​മാൻ ബിൻ അബ്​ദുറബ്ബ് ജഅ്ഫർ പറഞ്ഞു. ജീസാനിലെ പേരുകേട്ട മാമ്പഴങ്ങളാണ് പ്രദർശനത്തിനുണ്ടാകുക. ഇതിനുപുറമെ അത്തി, പേരക്ക, കശുഅണ്ടി, പപ്പായ, സപ്പോട്ട തുടങ്ങിയ പഴങ്ങളുടെ പ്രദശർശനമുണ്ടാവും.  മഞ്ഞ മണ്ണുള്ള പ്രദേശങ്ങളിലാണ് മാമ്പഴം കൂടുതൽ കൃഷി ചെയ്യുന്നത്. ഒരോ ഇനങ്ങൾക്കനുസരിച്ചാണ് വില. ഇന്ത്യ, അമേരിക്ക, ഈജിപ്ത്, സുഡാൻ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മാമ്പഴം മേഖലയിലുണ്ട്.

 ഏകദേശം 80 0000 മാവുകൾ ജീസാനിലുണ്ട്​. വർഷത്തിൽ 30000 ടൺ മാമ്പഴം ഉൽപാദിപ്പിക്കുന്നുവെന്നാണ് കണക്ക്. വിവിധ ഗവ., സ്വകാര്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മുൻവർഷങ്ങളിൽ മേള വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - mango

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.