സി.ബി.എസ്.ഇ 10ാം ക്ലാസ് ബോർഡ് പരീക്ഷയിൽ റിയാദിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ മാനസി മുരളീധരൻ എന്ന റിയാദ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിക്ക് റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏർപ്പെടുത്തിയ ജോ ജോഷി മെമ്മോറിയൽ പുരസ്കാരം സമ്മാനിക്കുന്നു
റിയാദ്: സി.ബി.എസ്.ഇ 10ാം ക്ലാസ് ബോർഡ് പരീക്ഷയിൽ റിയാദിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥിക്ക് റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഏർപ്പെടുത്തിയ ജോ ജോഷി മെമ്മോറിയൽ പുരസ്കാരം മാനസി മുരളീധരന് സമ്മാനിച്ചു. 25,000 രൂപയും പ്രശംസാഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.
റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയാണ് മാനസി മുരളീധരൻ. ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ജോസ് ആേൻറാ അക്കര വിജയിയെ പരിചയപ്പെടുത്തി. പ്രസിഡൻറ് ഡോ. ഹാഷിം പ്രശംസഫലകം സമ്മാനിച്ചു. ഡോ. ജോഷി ജോസഫ് കാഷ് ചെക്കും വുമൻസ് വിങ് കൺവീനൽ ഡോ. റീന സുരേഷ് സർട്ടിഫിക്കറ്റും കൈമാറി. ഡോ. ഭരതൻ, ഡോ. റെജി കുര്യൻ എന്നിവർ വിജയിക്ക് ആശംസകൾ നേർന്നു.
രോഗബാധിതനായി റിയാദിൽ നിര്യാതനായ ഡോ. മുകുന്ദനെ ഡോ. അബ്ദുൽ അസീസ് ചടങ്ങിൽ അനുസ്മരിച്ചു. ഡോ. അനിൽകുമാർ നായിക് നന്ദി പറഞ്ഞു. കോവിഡ് കാലത്തെ പ്രവർത്തനങ്ങളിൽ ശ്ലാഘനീയമായ പ്രവർത്തനം നടത്തിയ ഐ.എം.എയെ വിവിധ ലോക്സഭ അംഗങ്ങളും എം.എൽ.എമാരും -മെയിൽ സന്ദേശം വഴി അഭിനന്ദിച്ചതായി പ്രസിഡൻറ് ഡോ. ഹാഷിം ചടങ്ങിൽ അറിയിച്ചു. ഇന്ത്യൻ എജുക്കേഷൻ ഫോറത്തിെൻറ പുരസ്കാരം നേടിയ ഡോ. സെബാസ്റ്റ്യൻ, ഡോ. ഷിജി സജിത്ത് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഡോ. സുരേഷ്, ഡോ. ബാലകൃഷ്ണൻ, ഡോ. തമ്പി, ഡോ. തമ്പാൻ, ഡോ. സഫീർ, ഡോ. രാജ്ശേഖർ, ഡോ. സജിത്ത്, ഡോ. ഷാനവാസ്, ഡോ. കുമരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.